വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയ കേസ്; പ്രതി അറസ്റ്റില്‍

rape

ബെംഗളൂരു: നാലാംക്ലാസ് വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തി കിണറ്റില്‍ തള്ളിയ കേസിലെ പ്രതി അറസ്റ്റില്‍. കര്‍ണാടകയിലെ ഹാസനില്‍ ആയിരുന്നു വിദ്യാര്‍ത്ഥിനിയെ പീഡിപ്പിച്ച് കൊലപ്പെടുത്തിയത്. ഹാസന്‍ സ്വദേശി സുരേഷിനെയാണ് (21) പൊലീസ് അറസ്റ്റ് ചെയ്തത്.

ഹാസനിലെ മദബ ഗ്രാമത്തിലെ ചന്നരായണപട്ട്ണയില്‍ കഴിഞ്ഞ ആഴ്ചയാണ് സംഭവം നടന്നത്. പോസ്റ്റ്‌മോര്‍ട്ടം റിപ്പോര്‍ട്ടില്‍ കുട്ടി പീഡിപ്പിക്കപ്പെട്ടതായി തെളിഞ്ഞിരുന്നു. കുട്ടിയുടെ മൃതദേഹം വീടിനു സമീപമുള്ള കിണറില്‍ നിന്നായിരുന്നു കണ്ടെടുത്തത്. അമ്മയ്ക്കും 12 വയസ്സുള്ള സഹോദരനുമൊപ്പമായിരുന്നു പെണ്‍കുട്ടി കഴിഞ്ഞത്.

Top