ദൃക്‌സാക്ഷി മൊഴി മാറ്റി; സ്ത്രീയെ ബലാത്സാം​ഗം ചെയ്ത് കൊന്ന പ്രതികളെ കോടതി വെറുതെ വിട്ടു

ന്യൂഡല്‍ഹി: ദൃക്‌സാക്ഷി മൊഴി മാറ്റി സ്ത്രീയെ പീഢിപ്പിച്ച് കൊന്ന കേസിലെ പ്രതികളെ കോടതി വെറുതെ വിട്ടു. ഡല്‍ഹി ഹൈക്കോടതിയാണ് പ്രതികളെ വെറുതെ വിട്ടത്. മണ്ഡു ശര്‍മ്മ, ബീര്‍പാല്‍, മുഹമ്മദ്, നസീം, നരേഷ് എന്നിവരുടെ ശിക്ഷയാണ് കോടതി റദ്ദാക്കിയത്. സംഭവ ദിവസം താന്‍ കഞ്ചാവുപയോഗിച്ചതായി ദൃക്‌സാക്ഷി മൊഴി മാറ്റിയതിനെത്തുടര്‍ന്ന് ജസ്റ്റിസ് സിദ്ധാര്‍ത്ഥ് മൃദുല്‍, ജസ്റ്റിസ് അനുപ് ജയറാം ഭംഭാനി എന്നിവരടങ്ങിയ ഡിവിഷന്‍ ബെഞ്ച് പ്രതികളെ കുറ്റവിമുക്തര്‍ ആക്കുകയായിരുന്നു.

2014 മാര്‍ച്ച് 28 ന് ഉത്തെനഗര്‍ എന്ന സ്ഥലത്താണ് കേസിനാധാരമായ സംഭവം നടക്കുന്നത്. മദ്യപിച്ചെത്തിയ പ്രതികള്‍ സ്ത്രീയെ ലൈംഗികമായി പീഡിപ്പിക്കുകയും ബിയറു കുപ്പിയും കട്ടയും ഉപയോഗിച്ച് തലയ്ക്കടിച്ച് കൊല്ലുകയും ചെയ്തു എന്നതായിരുന്നു കേസ്.

 

Top