എട്ട് വയസുകാരിയെ ബലാത്സംഗത്തിന് ഇരയാക്കി; കൗമാരക്കാര്‍ അറസ്റ്റില്‍

gang rape

ഭോപ്പാല്‍: എട്ട് വയസുകാരിയെ കൂട്ടബലാത്സംഗത്തിന് ഇരയാക്കിയ കൗമാരക്കാരെ പൊലീസ് അറസ്റ്റ് ചെയ്തു. 15ഉം 16ഉം വയസുള്ള ആണ്‍കുട്ടികളെയാണ് പൊലീസ് അറസ്റ്റ് ചെയ്തിരിക്കുന്നത്.

ചൊവ്വാഴ്ച വൈകിട്ട് മധ്യപ്രദേശിലെ സിന്‍ഗ്രൗളി ജില്ലയിലാണ് സംഭവം നടന്നത്. വൈകുന്നേരം ഗ്രാമത്തിലെ കനാലില്‍ കുളിക്കാന്‍ പോയ പെണ്‍കുട്ടിയെയാണ് കൗമാര സംഘം ആക്രമിച്ചത്. പെണ്‍കുട്ടിയെ ആക്രമിച്ച ശേഷം ആളൊഴിഞ്ഞ പ്രദേശത്തേക്ക് വലിച്ചിഴച്ചുകൊണ്ടുപോയി ബലാത്സംഗത്തിനിരയാക്കുകയായിരുന്നു.

അക്രമികളുടെ കൈയില്‍ നിന്നും രക്ഷപെട്ട പെണ്‍കുട്ടി പിന്നീട് വീട്ടിലേക്ക് ഓടി രക്ഷപെടുകയായിരുന്നു. വീട്ടുകാര്‍ പെണ്‍കുട്ടിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച് ഡോക്ടര്‍മാര്‍ കാര്യങ്ങള്‍ തിരക്കിയപ്പോഴാണ് പെണ്‍കുട്ടി ബലാത്സംഗത്തിനിരയായ കാര്യം വെളിപ്പെടുത്തിയത്.

പെണ്‍കുട്ടിയെ ആക്രമിച്ചത് അയല്‍വാസികളായ ആണ്‍കുട്ടികള്‍ തന്നെയാണെന്ന് പൊലീസ് പറഞ്ഞു. ഇരുവരെയും അറസ്റ്റ് ചെയ്‌തെങ്കിലും പ്രായപൂര്‍ത്തിയാകാത്തതിനാല്‍ പൊലീസ് എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തിട്ടില്ല.

Top