ഇടുക്കിയിൽ യുവതിക്ക് നേരെ പീഡനശ്രമം ; വൈദികൻ അറസ്റ്റിൽ

ഇടുക്കി : ഇടുക്കി അടിമാലിയിൽ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ച വൈദികൻ അറസ്റ്റിൽ. ഫാ. റെജി പാലക്കാടൻ ആണ് അറസ്റ്റിലായത്. അടിമാലിയിൽ ആയുർവേദ ആശുപത്രി നടത്തുന്ന ആളാണ് ഫാ. റെജി പാലക്കാടൻ. ഇയാള്‍ ഇടുക്കി കഞ്ഞിക്കുഴി പള്ളി വികാരി കൂടിയാണ്.

ആശുപത്രിയിൽ ചികിത്സക്കെത്തിയ 22 കാരിയായ യുവതിയെ പീഡിപ്പിക്കാൻ ശ്രമിച്ചെന്ന പരാതിയിലാണ് വൈദികനെ അറസ്റ്റ് ചെയ്തിരിക്കുന്നത്. ഫാ. റെജിയെ ഇന്ന് കോടതിയിൽ ഹാജരാക്കും.

Top