കോന്നിയിൽ സ്‌കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ

കോന്നി : പത്തനംതിട്ട കോന്നിയിൽ സ്കൂൾ വിദ്യാർത്ഥിനിയെ പീഡിപ്പിക്കാൻ ശ്രമിച്ച അധ്യാപകൻ അറസ്റ്റിൽ. പ്രമാടം വെള്ളപ്പാറ സ്വദേശി സുകേഷാണ് അറസ്റ്റിലായത്. ഇയാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.

പെൺകുട്ടിയുടെ മൊഴിയുടെ അടിസ്ഥാനത്തിൽ പോക്സോ വകുപ്പ് പ്രകാരമാണ് കേസെടുത്തത്. നേരത്തെ യുവതിയോട് മോശമായി പെരുമാറിയ കേസിൽ സുകേഷിനെതിരെ പൊലീസ് കേസെടുത്തിരുന്നു.

Top