പ്ലസ് വണ്‍ വിദ്യാര്‍ത്ഥിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമം; പ്രതികള്‍ പിടിയില്‍

rape

തിരുവനന്തപുരം: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ തട്ടിക്കൊണ്ടുപോയി പീഡിപ്പിക്കാന്‍ ശ്രമിച്ച പ്രതികള്‍ പിടിയില്‍. അച്ഛനും മകനുമുള്‍പ്പടെ മൂന്ന് പേരാണ് സംഭവത്തില്‍ പിടിയിലായത്. പ്ലസ് വണ്‍ വിദ്യാര്‍ത്ഥിനിയെ ആണ് ഇവര്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

വെള്ളറട പൂവന്‍കുഴി കോളനിയില്‍ അജിത്(19), പിതാവ് അശോകന്‍(45). അമ്പൂരി തട്ടാംമുക്ക് സ്വദേശി ഷിജു(34) എന്നിവരെയാണ് വെള്ളറട പൊലീസ് പോക്‌സോ നിയമപ്രകാരം അറസ്റ്റ് ചെയ്തിരിക്കുന്നത്.

പതിനാറുകാരിയായ വിദ്യാര്‍ത്ഥിനിയെ അജിത്ത് തട്ടിക്കൊണ്ട് പോവുകയായിരുന്നു. ഇതിന് അജിത്തിന്റെ അച്ഛന്‍ അശോകനും അശോകന്റെ സുഹൃത്ത് ഷിജുവും സഹായിച്ചുവെന്ന പേരിലാണ് പൊലീസ് കേസ് എടുത്തത്.

Top