കോഴിക്കോട് വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ സെയില്‍സ് ഗേളിനെ പീഡിപ്പിക്കാന്‍ ശ്രമം

rape

താമരശ്ശേരി: കോഴിക്കോട് താമരശ്ലേരിയില്‍ വീട്ടുപകരണങ്ങള്‍ വില്‍ക്കാനെത്തിയ യുവതിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചു.

സംഭവുമായി ബന്ധപ്പെട്ട് ചെറുപ്ലാട് വനഭൂമിയിലെ കുഞ്ഞുമോനെ (35) താമരശ്ശേരി എസ്.ഐ സായൂജും സംഘവും അറസ്റ്റ് ചെയ്തു.

ഒക്ടോബര്‍ 12നാണ് കേസിനാസ്പദമായ സംഭവം. തിരുവനന്തപുരം സ്വദേശിയായ യുവതിയുടെ പിന്നാലെ ചെന്ന് വേറെ വീട് കാണിച്ച് തരാമെന്ന് പറഞ്ഞ് പീഡിപ്പിക്കാന്‍ ശ്രമിച്ചതായാണ് പരാതി.

യുവതി പൊലീസില്‍ പരാതി നല്‍കിയതോടെ പ്രതി ഒളിവില്‍ പോവുകയായിരുന്നു. തുടര്‍ന്ന് പൊലീസ് പിടികൂടി താമരശ്ശേരി കോടതിയില്‍ ഹാജരാക്കിയ പ്രതിയെ മജിസ്‌ട്രേറ്റ് റിമാന്‍ഡ് ചെയ്തു.

Top