പീഡനശ്രമം; യുവനടന്‍ ശ്രീശാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടി ശ്രീ റെഡ്ഡിക്കെതിരേ കേസെടുത്തു

sree-redddy

ഹൈദരാബാദ്: പൊലീസ് സ്റ്റേഷനില്‍ വെച്ച് യുവനടന്‍ ശ്രീശാന്ത് റെഡ്ഡിയെ മര്‍ദ്ദിച്ച സംഭവത്തില്‍ നടി ശ്രീ റെഡ്ഡിക്കെതിരെ കേസെടുത്തു. ബഞ്ചാര ഹില്‍സ് പൊലീസാണ് നടിക്കെതിരെ കേസെടുത്തിരിക്കുന്നത്. ശ്രീശാന്ത് ബലാത്സംഗം ചെയ്തു എന്നാരോപിച്ച് തെലുഗു സിനിമയിലെ ഒരു ജൂനിയര്‍ നടി പോലീസില്‍ പരാതി നല്കിയിരുന്നു.

ശ്രീ റെഡ്ഡിയുടെ നേതൃത്വത്തിലുള്ള ഒരു സംഘം നടിക്കൊപ്പം പരാതി നല്‍കാന്‍ പോലീസ് സ്റ്റേഷനില്‍ എത്തിയിരുന്നു. സിനിമയില്‍ അവസരം നല്കാമെന്ന് പറഞ്ഞ് പീഡിപ്പിച്ചുവെന്നാണ് യുവതി ശ്രീശാന്തിനെതിരേ നല്‍കിയ പരാതിയില്‍ പറയുന്നത്.

‘നടിയുടെ പരാതി സ്വീകരിച്ച ശേഷം ശ്രീശാന്തിനെ സ്റ്റേഷനിലേക്ക് പോലീസ് വിളിച്ചു വരുത്തി. പൊലീസ് ചോദ്യം ചെയ്യുന്നതിനിടെ ശ്രീ റെഡ്ഡിയും സംഘവും ശ്രീശാന്തിനെ മര്‍ദ്ദിച്ചു’, ബഞ്ചാര ഹില്‍സ് ഇന്‍സ്‌പെക്ടര്‍ കെ. ശ്രീനിവാസ് പറയുന്നു.

പൊലീസിനെ കൃത്യനിര്‍വ്വഹണത്തില്‍ നിന്ന് തടസ്സപ്പെടുത്തിയതിനും ശ്രീ റെഡ്ഡിക്കെതിരെ കേസുണ്ട്. കാസ്റ്റിംങ് കൗച്ച് വിവാദവുമായി ബന്ധപ്പെട്ടാണ് ശ്രീ റെഡ്ഡി വാര്‍ത്തകളിലിടം നേടുന്നത്.

Top