പീഡനശ്രമം ചെറുത്ത യുവതിയെ മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച ശേഷം നഗ്‌നയായി ഓടിച്ചു

Untitlerape

ബധോഹി: ഉത്തര്‍പ്രദേശില്‍ ബധോഹി ജില്ലയില്‍ പീഡനശ്രമം ചെറുത്ത യുവതിയെ അക്രമികള്‍ മര്‍ദിച്ച് വസ്ത്രം അഴിപ്പിച്ച ശേഷം നഗ്‌നയായി ഓടിച്ചു.

ബധോഹി ജില്ലയിലെ ഗോപിഗഞ്ചിലാണ് അതിക്രൂര സംഭവം അരങ്ങേറിയത്. നെയ്ത്തു തൊഴില്‍ ചെയ്യുന്ന വിഭാഗത്തില്‍പ്പെട്ട യുവതിയാണ് അക്രമത്തിന് ഇരയായത്.

യുവതിയെ ലാല്‍ ചന്ദ്രയാദവ് എന്നയാള്‍ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇത് ചെറുത്തതോടെ ഇയാള്‍ മടങ്ങിപ്പോയി. പിന്നീട് വൈകുന്നേരം മൂന്നു സുഹൃത്തുക്കളുമായി തിരികെ എത്തി വീട്ടില്‍ അതിക്രമിച്ചു കയറി യുവതിയെ മര്‍ദിക്കുകയായിരുന്നു.

ഇവര്‍ യുവതിയുടെ വസ്ത്രം അഴിച്ചെടുത്ത ശേഷം ഗ്രാമത്തിലൂടെ നഗ്‌നയായി ഓടിച്ചു. ഇതിന്റെ ദൃശ്യങ്ങള്‍ ചിലര്‍ മൊബൈല്‍ ഫോണില്‍ പകര്‍ത്തുകയും പിന്നീട് ഇത് വൈറലാകുകയും ചെയ്തു. യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top