പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയോട് മോശമായി പെരുമാറി; സംവിധായകന്‍ അറസ്റ്റില്‍

ന്യൂഡല്‍ഹി: പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ ഫ്ലാറ്റില്‍ വിളിച്ചു വരുത്തി മോശമായി പെരുമാറിയ സംവിധായകന്‍ അറസ്റ്റില്‍. മറത്തി സംവിധായകന്‍ മണ്ടര്‍ കല്‍ക്കര്‍ണിയാണ് അറസ്റ്റിലായത്.

17 വയസുകാരിയായ പെണ്‍കുട്ടിയെ വിളിച്ചു വരുത്തി നിര്‍ബന്ധിച്ച് ബിക്കിനി ധരിപ്പിച്ച് ചിത്രങ്ങള്‍ പകര്‍ത്തിയെന്നാണ് സംവിധായകന് മേലെ ആരോപിക്കുന്ന പരാതി. നാടക നടനായ കുല്‍ക്കര്‍ണി തിയേറ്റര്‍ വര്‍ക്ക് ഷോപ്പ് നടത്താറുണ്ട്. അത്തരമൊരു വര്‍ക്ക് ഷോപ്പിനിടെയാണ് പെണ്‍കുട്ടിയെ പരിചയപ്പെടുന്നത്. ശേഷം നാടകത്തില്‍ അഭിനയിപ്പിക്കാമെന്ന് പറഞ്ഞ് പെണ്‍കുട്ടിയെ ആഗസ്റ്റ് 16 ന് ഫ്ലാറ്റിലേയ്ക്ക് വിളിച്ചു വരുത്തുകയായിരുന്നു. പെണ്‍കുട്ടിയ്ക്ക് ധരിക്കാന്‍ ചില വസ്ത്രങ്ങള്‍ നല്‍കുകയും ചിത്രങ്ങള്‍ എടുക്കുകയും ചെയ്തു. പിന്നീട് പെണ്‍കുട്ടിയ്ക്ക് ധരിക്കാന്‍ ഒരു ബിക്കിനി നല്‍കുകയായിരുന്നു. ആദ്യം പെണ്‍കുട്ടി അതിന് വഴങ്ങിയില്ലെങ്കിലും പിന്നീട് ധരിച്ചു. ഈ ചിത്രങ്ങള്‍ ഇയാള്‍ ക്യാമറയില്‍ പകര്‍ത്തുകയായിരുന്നു

സംഭവം പെണ്‍കുട്ടി അമ്മയോട് പറഞ്ഞിരുന്നു. അവര്‍ പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. ഇയാള്‍ക്കെതിരെ ഐപിസി 354 പ്രകാരം എഫ് ഐ ആര്‍ രജിസ്റ്റര്‍ ചെയ്തിട്ടുണ്ട്.

Top