വനിതാ ഐ.പി.എസ് ട്രെയിനിക്ക് നേരെ അതിക്രമം; ബൈക്ക് യാത്രികനെ തേടി പൊലീസ്

കോവളം: തിരുവനന്തപുരത്ത് വനിതാ ഐ.പി.എസ് ട്രെയിനിക്ക് നേരെ അതിക്രമം. ബൈക്ക് യാത്രക്കാരനായ യുവാവാണ് പ്രഭാത സവാരിക്കിറങ്ങിയ എ.എസ്.പി ട്രെയിനിയെ ഉപദ്രവിക്കാന്‍ ശ്രമിച്ചത്.

കോവളം പാച്ചല്ലൂര്‍- കൊല്ലന്തറ സര്‍വ്വീസ് റോഡില്‍ ഇന്ന് രാവിലെയാണ് സംഭവം. തിരുവല്ലത്തെ എ.എസ്.പി ട്രെയിനിയ്ക്ക് നേരെയാണ് അക്രമമുണ്ടായത്. രാവിലെ പ്രഭാത നടത്തിനിടെ ബൈപ്പാസിന്റെ വശത്തുളള സര്‍വ്വീസ് റോഡിലൂടെ നടക്കുകയായിരുന്ന വനിതാ ഓഫീസറെ ബൈക്കില്‍ പിന്തുടര്‍ന്നെത്തിയ യുവാവ് സമീപമെത്തി ബൈക്കിന്റെ വേഗത കുറച്ചശേഷം ഉപദ്രവിക്കാന്‍ ശ്രമിച്ചു. ബഹളം വച്ച് ബൈക്കിന്റെ പിന്നാലെ ഇവര്‍ ഓടിയെങ്കിലും യുവാവ് രക്ഷപ്പെട്ടു. സംഭവത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്ത പൊലീസ് ബൈക്കിന്റെ നമ്പര്‍ കേന്ദ്രീകരിച്ച് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top