കോവിഡ് ബാധിതയെ പീഡിപ്പിക്കാൻ ശ്രമം; ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി

കോ​ഴി​ക്കോ​ട്:കോഴിക്കോട് ഉ​ള്ള്യേ​രി​ മ​ല​ബാ​ര്‍ മെ​ഡി​ക്ക​ല്‍ കോളേജ് ആ​ശു​പ​ത്രി​യി​ല്‍ കോ​വി​ഡ് രോ​ഗി​യെ പീ​ഡി​പ്പി​ക്കാ​ന്‍ ശ്ര​മി​ച്ച സം​ഭ​വ​ത്തി​ല്‍ ആ​ശു​പ​ത്രി ജീ​വ​ന​ക്കാ​ര​നെ​തി​രെ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ഇ​യാ​ളെ ജോ​ലി​യി​ല്‍ നി​ന്നും സ​സ്പെ​ന്‍​ഡ് ചെ​യ്തു. ആശുപത്രിയിലെ സെക്യൂരി ജീവനക്കാരനെതിരെയാണ് യുവതി പരാതി നൽകിയത്.

അ​തേ​സ​മ​യം, ഇ​യാ​ള്‍ മൊ​ബൈ​ല്‍ ഫോ​ണി​ല്‍ മെ​സേ​ജ് അ​യ​ച്ച്‌ ശ​ല്യ​പ്പെ​ടു​ത്തി​യ​ത് ആ​ശു​പ​ത്രി അ​ധി​കൃ​ത​രെ അ​റി​യി​ച്ചി​ട്ടും ന​ട​പ​ടി സ്വീ​ക​രി​ച്ചി​ല്ലെ​ന്നും പ​രാ​തി​ക്കാ​രി കു​റ്റ​പ്പെ​ടു​ത്തി. ഞാ​യ​റാ​ഴ്ച രാ​ത്രി പ​തി​നൊ​ന്ന​ര​യ്ക്കാ​ണ് സം​ഭ​വം. ഡോ​ക്ട​റെ കാ​ണാ​നെ​ന്ന് പ​റ​ഞ്ഞ് യു​വ​തി​യെ ആ​ളൊ​ഴി​ഞ്ഞ സ്ഥ​ല​ത്തേ​ക്ക് കൊ​ണ്ടു​പോ​യി ഉ​പ​ദ്ര​വി​ക്കാ​ന്‍ ശ്ര​മി​ക്കു​ക​യാ​യി​രു​ന്നു. യു​വ​തി​യു​ടെ മൊ​ഴി പൊലീസ് ഇ​ന്ന് രേ​ഖ​പ്പെ​ടു​ത്തും.

Top