ആറ് വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പോലീസ് കോണ്‍സ്റ്റബിള്‍ പിടിയില്‍

rape

നോയിഡ: ആറു വയസുകാരിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച പൊലീസുകാരന്‍ പിടിയില്‍. ഗ്രേറ്റര്‍ നോയിഡയിലെ പൊലീസ് ഔട്ട് പോസ്റ്റിലാണ് സംഭവം. പീഡനത്തെ സംഭവത്തെ തുടര്‍ന്ന് നരേന്ദ്ര(48) എന്ന കോണ്‍സ്റ്റബിളാണ് അറസ്റ്റിലായത്.

മദ്യ ലഹരിയിലായിരുന്നു ഇയാള്‍ പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചിരുന്നതെന്നും, പരിശോധനയില്‍ ഇയാള്‍ അമിതമായി മദ്യപിച്ചിട്ടുണ്ടെന്നും പൊലീസ് പറഞ്ഞു.

പ്രതിയെ സര്‍വീസില്‍നിന്ന് നീക്കിയതായും പോക്‌സോ അടക്കം ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുത്തതായും എസ്.പി സുനിത് അറിയിച്ചു.

Top