rape – arrest

rape

കോല്‍ക്കത്ത: ബലാത്സംഗശ്രമത്തിനിടെ രക്ഷപ്പെടാന്‍ 20 വയസുകാരി രണ്ടാം നിലയില്‍ നിന്നു താഴേക്ക് ചാടി. വീഴ്ചയുടെ ആഘാതത്തില്‍ തലയ്ക്കു ക്ഷതമേറ്റ യുവതിയെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച കാമുകന്‍ ഉള്‍പ്പെടെ മൂന്നു യുവാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.

കോല്‍ക്കത്തയ്ക്ക് സമീപം ഹൗറയില്‍ ഞായറാഴ്ച വൈകുന്നേരമാണ് സംഭവം. കാമുകനെ സന്ദര്‍ശിക്കാനെത്തിയ യുവതിക്കു നേരെയാണ് മാനഭംഗശ്രമം നടന്നത്. ഈ സമയം കാമുകനും രണ്ടു സുഹൃത്തുകളും മുറിയിലുണ്ടായിരുന്നു.

മുറിയിലെത്തിയ യുവതിക്ക് മയക്കുമരുന്നു കലര്‍ത്തിയ പാനീയം കുടിക്കാന്‍ നല്‍കിയശേഷം മാനംഭംഗപ്പെടുത്താന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ യുവതി ബഹളം വച്ചതോടെ യുവാക്കള്‍ കൊല്ലുമെന്നു മുഴക്കി. ഇതോടെ ഓടി രക്ഷപ്പെടാന്‍ ശ്രമിച്ച യുവതി കെട്ടടത്തില്‍ നിന്നു താഴേക്കു ചാടുകയായിരുന്നു.

ഓടികൂടിയ നാട്ടുകാരാണ് യുവതിയെ ആശുപത്രിയില്‍ എത്തിച്ചത്. യുവതിയെ മാനഭംഗപ്പെടുത്താന്‍ ശ്രമിച്ച യുവാക്കളെ നാട്ടുകാര്‍ ചേര്‍ന്നു പിടികൂടി പോലീസില്‍ ഏല്‍പ്പിക്കുകയായിരുന്നു.

Top