കണ്ണൂരില്‍ ആദിവാസി പെൺകുട്ടിക്കുനേരെ പൂജാരിയുടെ പീഡനശ്രമം

കണ്ണൂര്‍: കണ്ണൂരിലെ കണ്ണവത്ത് ആദിവാസി പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമം. പരാതിയില്‍ പൂജാരിക്കെതിരെ പോക്‌സോ വകുപ്പ് പ്രകാരം കേസെടുത്തു. വീട്ടില്‍ പൂജയ്ക്ക് എത്തിയപ്പോഴായിരുന്നു പതിനേഴുകാരിയായ പെണ്‍കുട്ടിക്കെതിരായ അതിക്രമം നടന്നത്.

സിപിഎം പ്രവര്‍ത്തകനായ ചെറുവാഞ്ചേരി സ്വദേശി മഹേഷ് പണിക്കര്‍ക്കെതിരെയാണ് കേസെടുത്തത്. സിപിഎം മുന്‍ ബ്രാഞ്ച് സെക്രട്ടറിയാണ് മഹേഷ് പണിക്കര്‍. നാട്ടുകാര്‍ കയ്യേറ്റം ചെയ്ത പ്രതിയെ തലശ്ശേരി ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്.

Top