rape Accused of hanging in calicut district jail

hanged

കോഴിക്കോട്: ജില്ലാ ജയിലില്‍ തടവുകാരന്‍ തൂങ്ങിമരിച്ച നിലയില്‍. ബേപ്പൂര്‍ സ്വദേശിയായ ദാസനെയാണ് മരിച്ചനിലയില്‍ കണ്ടെത്തിയത്. പീഡനക്കേസില്‍ ജീവപര്യന്തം ശിക്ഷ വിധിച്ച പ്രതിയായിരുന്ന ദാസന്‍.

ജയിലിലെ കുളിമുറിയില്‍ ഉടുത്ത മുണ്ടിലാണ് ഇദ്ദേഹം തൂങ്ങിയത്. പീഡനക്കേസിലെ പ്രതിയായ ഇയാളെ 30-12-2015 ലാണ് ജയിലില്‍ എത്തിച്ചത്. 10 വര്‍ഷത്തെ തടവ് ശിക്ഷയായിരുന്നു ഇയാള്‍ക്ക് വിധിച്ചത്.

ഇയാളെ കണ്ണൂര്‍ സെന്‍ട്രല്‍ ജയിലിലേക്ക് മാറ്റാനിരിക്കുകയായിരുന്നെന്ന് ജയില്‍സൂപ്രണ്ട് വ്യക്തമാക്കി.

Top