പീഡനക്കേസിലെ പ്രതിയായ പതിനേഴുകാരന്‍ ഒബ്‌സര്‍വേഷന്‍ ഹോമില്‍ ജീവനൊടുക്കി

died

ചെന്നൈ: പീഡനക്കേസില്‍ പ്രതിയായ പതിനേഴുകാരന്‍ ആത്മഹത്യചെയ്തു. കുട്ടികള്‍ക്കുള്ള സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമിലാണ് ജീവനൊടുക്കിയത്. തമിഴ്നാട്ടിലെ തിരുനെല്‍വേലിയിലാണ് സംഭവം നടന്നത്. ശനിയാഴ്ച രാത്രിയോടെ കുട്ടി വിഷം കഴിക്കുകയായിരുന്നു. തെങ്കാശിക്ക് സമീപം സമ്പവര്‍വടകരൈ സ്വദേശിയായ 48 വയസ്സുകാരിയെ പീഡിപ്പിച്ച കേസിലെ പ്രതിയാണ് മരിച്ചത്. സ്ത്രീ ആടിനെ മേയ്ക്കാന്‍ എത്തിയപ്പോള്‍ പ്രതി ആക്രമിച്ചുവെന്നാണ് കേസ്.

ഈ മാസം ഏഴിനാണ് തിരുനെല്‍വേലി പോലീസ് കുട്ടിയുടെ അറസ്റ്റ് രേഖപ്പെടുത്തിയത്. തുടര്‍ന്ന് സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമിലേക്ക് മാറ്റി. കഴിഞ്ഞ ദിവസം വയറ് വേദനിക്കുന്നുവെന്ന് അറിയിച്ചതിനെ തുടര്‍ന്ന് കുട്ടിയെ ഉടന്‍ തന്നെ ആശുപത്രിയിലെത്തിച്ചു. എന്നാല്‍ ആശുപത്രിയില്‍ എത്തുന്നതിന് മുമ്പ തന്നെ മരണം സംഭവിക്കുകയായിരുന്നു. തുടര്‍ന്ന് രാത്രി എട്ടരയോടെയാണ് മരണം സംഭവിച്ചത്.

അതേസമയം, അതീവ സുരക്ഷാ മേഖലയായ സര്‍ക്കാര്‍ ഒബ്സര്‍വേഷന്‍ ഹോമില്‍ എങ്ങനെ വിഷം വന്നുവെന്ന് അന്വേഷിക്കുമെന്ന് പോലീസ് വ്യക്തമാക്കി.അസ്വാഭാവിക മരണത്തിന് പോലീസ് കേസെടുത്തിട്ടുണ്ട്.

Top