rape – 8 years old girl

rape

ബ്യൂണസ് അയേസ്: അര്‍ജന്റീനയില്‍ എട്ടുവയസുകാരിയായ കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചയാളെ നാട്ടുകാര്‍ നഗ്‌നനാക്കി തെരുവിലൂടെ നടത്തിച്ചു.

കൈകള്‍ പിറകില്‍ കെട്ടിവച്ചതിനു ശേഷമാണ് ഇയാളെ നഗ്‌നനാക്കി നടത്തിച്ചത്. തുടര്‍ന്ന് നാട്ടുകാര്‍ പൊലീസില്‍ വിവരം അറിയിച്ചു. ഇയാളെ തെരുവിലൂടെ നടത്തുന്ന വീഡിയോ ഇപ്പോള്‍ ഇന്റര്‍നെറ്റില്‍ വൈറലായിരിക്കുകയാണ്.

ഇയാള്‍ക്കു ചുറ്റും തടിച്ചു കൂടിയ ആള്‍ക്കൂട്ടം നിന്ന പലരും അയാളെ അസഭ്യം പറയുന്നുണ്ടായിരുന്നു. അതില്‍ ഒരാള്‍ ഇനി ഇത് ആവര്‍ത്തിച്ചാല്‍ നിന്നെ കൊല്ലുമെന്ന് വിളിച്ച് പറയുന്നുണ്ടായിരുന്നു.

അര്‍ജന്റീന തലസ്ഥാനമായ ബ്യൂണസ് അയേര്‍സിലെ സാന്താബ്രിജിഡിയയിലാണ് സംഭവം നടന്നത്. ഇയാളുടെ മറ്റ് വിവരങ്ങളൊന്നും ലഭിച്ചിട്ടില്ല.

Top