rape – 13 years girl – adoor

പത്തനംതിട്ട: പത്തനംതിട്ട അടൂരില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിക്കു നേരെ പീഡനശ്രമം. 13 വയസ്സുകാരിയെയാണ് വീട്ടില്‍ വെച്ച് പീഡിപ്പിക്കാന്‍ ശ്രമിച്ചത്.

സംഭവത്തില്‍ മയിലപ്ര സ്വദേശി മനോജിനെ പൊലീസ് അറസ്റ്റ് ചെയ്തു. പെണ്‍കുട്ടി കുളിക്കാനായി കുളിമുറിയില്‍ കയറിയപ്പോള്‍ ഇയാള്‍ ഒളിച്ചിരുന്ന് പെണ്‍കുട്ടിയെ പീഡിപ്പിക്കാന്‍ ശ്രമിക്കുകയായിരുന്നുവെന്ന് പൊലീസ് പറയുന്നു.

പെണ്‍കുട്ടി നിലവിളിച്ചു കൊണ്ട് പുറത്തക്കേിറങ്ങിയോടി. ശബ്ദം കേട്ട് വീട്ടുകാര്‍ എത്തിയപ്പോഴേക്കും മനോജ് ഓടി രക്ഷപ്പെട്ടു. പെണ്‍കുട്ടിയുടെ മാതാപിതാക്കള്‍ പൊലീസില്‍ പരാതി നല്‍കിയതിന്റെ അടിസ്ഥാനത്തില്‍ രാത്രി മനോജിന്റെ വീട്ടിലെത്തി പൊലീസ് അറസ്റ്റ് ചെയ്യുകയായിരുന്നു. ഇയാള്‍ അയല്‍വാസിയുടെ ബന്ധുവാണെന്നാണ് സൂചന.

Top