പി.കെ ശശിയ്‌ക്കെതിരായ പരാതി പുന:പരിശോധിക്കില്ല; ആവശ്യം തള്ളി കേന്ദ്രകമ്മറ്റി

തിരുവനന്തപുരം: പി.കെ ശശിയ്‌ക്കെതിരായ നടപടി സിപിഎം കേന്ദ്ര കമ്മറ്റി ശരിവെച്ചു. സംസ്ഥാന കമ്മറ്റിയുടെ നടപടിയ്ക്ക് അംഗീകാരം നല്‍കുകയും ചെയ്തു. ശശിയെ 6 മാസം സസ്‌പെന്‍ഡ് ചെയ്ത നടപടിയാണ് ശരി വെച്ചത്.

അതേസമയം, പെണ്‍ക്കുട്ടിയുടെ പരാതി കേന്ദ്ര കമ്മറ്റിയില്‍ വെച്ചെങ്കിലും പരാതി പുന:പരിശോധിക്കണമെന്ന ആവശ്യം ഉയര്‍ന്നില്ല. തുടര്‍ന്ന് ഈ ആവശ്യം കേന്ദ്ര കമ്മറ്റി തള്ളി.

പി.കെ ശശിക്കെതിരെയുള്ള പരാതി പുന:പരിശോധിക്കണമെന്ന ആവശ്യമുന്നയിച്ച് പരാതിക്കാരി വീണ്ടും രംഗത്തെത്തുകയായിരുന്നു. അന്വേഷണ കമ്മീഷന്‍ റിപ്പോര്‍ട്ട് പുറത്തു വന്ന സാഹചര്യത്തിലായിരുന്നു നീക്കം. ഇത് സംബന്ധിച്ചായിരുന്നു പെണ്‍ക്കുട്ടി വീണ്ടും സിപിഎം കേന്ദ്ര നേതൃത്വത്തിന് കത്തയച്ചത്.

Top