‘1744 വൈറ്റ് ആള്‍ട്ടോ’യിലെ റാപ്പ് വീഡിയോ ഗാനം എത്തി

തിങ്കളാഴ്ച നിശ്ചയത്തിനു ശേഷം സെന്ന ഹെഗ്‌ഡെ സംവിധാനം ചെയ്യുന്ന ‘1744 വൈറ്റ് ആള്‍ട്ടോ’ എന്ന ചിത്രത്തിലെ റാപ്പ് ​ഗാനം പുറത്തിറങ്ങി. മുജീബ് മജീദ് സംഗീതം നല്‍കിയ ഗാനം എഴുതി ആലപിച്ചിരിക്കുന്നത് ഷിബു ശാംസ്, ഷാ എന്നിവര്‍ ചേര്‍ന്നാണ്. സമകാലിക പ്രസക്തിയുള്ള വിഷയങ്ങള്‍ ഗാനത്തില്‍ ഉൾക്കൊള്ളിച്ചിട്ടുണ്ട്. കോമഡി ക്രൈം ഡ്രാമ ​ഗണത്തിൽപ്പെടുന്ന ചിത്രം കൂടിയാണിത്.

ഷറഫുദ്ദീന്‍ നായകനാവുന്ന ചിത്രത്തില്‍ വിന്‍സി അലോഷ്യസ് ആണ് നായിക. രാജേഷ് മാധവന്‍, നവാസ് വള്ളിക്കുന്ന്, ആര്യ സലിം, ആനന്ദ് മന്‍മഥന്‍, സജിന്‍ ചെറുകയില്‍, ആര്‍ജെ നില്‍ജ, രഞ്ജി കാങ്കോല്‍ എന്നിവരും അഭിനയിക്കുന്നു. കബിനി ഫിലിംസിന്‍റെ ബാനറില്‍ മൃണാള്‍ മുകുന്ദന്‍, ശ്രീജിത്ത് നായര്‍, വിനോദ് ദിവാകര്‍ എന്നിവരാണ് ചിത്രം നിര്‍മ്മിക്കുന്നത്. ശ്രീരാജ് രവീന്ദ്രന്‍ ആണ് ഛായാഗ്രഹണം. തിങ്കളാഴ്ച നിശ്ചയം എന്ന ഹിറ്റ് ചിത്രത്തിന് ശേഷം സെന്ന സംവിധാനം ചെയ്യുന്ന ചിത്രം കൂടിയാണിത്.

Top