rap in delhi

ന്യൂഡല്‍ഹി: ഡല്‍ഹിയിലെ പഹാഡ്ഗഞ്ചില്‍ പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ കൂട്ടമാനഭംഗത്തിനിരയാക്കി.

ഒരു സുഹൃത്തിനെ കാണാന്‍ വേണ്ടി ഹോട്ടലിലെത്തിയ പെണ്‍കുട്ടിയെ സുഹൃത്തും കൂട്ടുകാരും ചേര്‍ന്ന് ആക്രമിക്കുകയായിരുന്നു. പിന്നീട് സംഭവം പുറത്തുപറഞ്ഞാല്‍ അപായപ്പെടുത്തുമെന്നു ഭീഷണിയും മുഴക്കി.

ഇതിനുശേഷം വീട്ടിലെത്തിയ പെണ്‍കുട്ടി ആക്രമണത്തെ കുറിച്ച് പറഞ്ഞതോടെ വീട്ടുകാര്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു. മെഡിക്കല്‍ പരിശോധനയില്‍ മാനഭംഗം നടന്നതായി സ്ഥിരികരിച്ചു. പെണ്‍കുട്ടിയുടെ പരാതിയുടെ അടിസ്ഥാനത്തില്‍ പൊലീസ് പ്രതികള്‍ക്കായി അന്വേഷണം ആരംഭിച്ചിട്ടുണ്ട്.

Top