ലൈംഗിക പീഡനക്കേസ് ; ബിനോയ് കോടിയേരി മുംബൈയിലെ ഓഷിവാര സ്റ്റേഷനില്‍ ഹാജരാകും

മുംബൈ: വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ച കേസില്‍ മുന്‍കൂര്‍ ജാമ്യം ലഭിച്ച ബിനോയ് കോടിയേരി ഇന്ന് മുംബൈയിലെ ഓഷിവാര പൊലീസ് സ്റ്റേഷനില്‍ ഹാജരാകും. പൊലീസ് ബിനോയിയെ ചോദ്യം ചെയ്ത് മൊഴി രേഖപ്പെടുത്തിയേക്കും.

കര്‍ശന ഉപാധികളോടെ നേരത്തെ ഡിന്‍ഡോഷി സെഷന്‍സ് കോടതി ജാമ്യം അനുവദിച്ചിരുന്നു. പൊലീസ് ആവശ്യപ്പെട്ടാല്‍ ഡിഎന്‍എ പരിശോധനയ്ക്കു തയാറാകണമെന്നും കോടതി നിര്‍ദേശമുണ്ട്. ഒരുമാസത്തേക്ക് എല്ലാ തിങ്കളാഴ്ച്ചയും രാവിലെ പത്തിനും ഉച്ചയ്ക്ക് ഒരുമണിക്കും ഇടയില്‍ അന്വേഷണ ഉദ്യോഗസ്ഥന് മുന്നില്‍ ഹാജരാകണമെന്നും വ്യവസ്ഥയുണ്ട്.

മുംബൈ ഓഷിവാര പൊലീസ് അറസ്റ്റു രേഖപ്പെടുത്തിയ ശേഷമാണ് ബിനോയിയെ ജാമ്യത്തില്‍വിട്ടത്. ഡാന്‍സ് ബാര്‍ നര്‍ത്തകിയായിരുന്ന ബിഹാര്‍ സ്വദേശി നല്‍കിയ പരാതിയിലാണ് ഓഷിവാര പൊലീസ് ബിനോയിക്കെതിരെ കേസെടുത്തത്.

Top