കർഷക സമരത്തിൽ വിവാദ പരാമർശവുമായി റാവു സാഹിബ് ദാൻവേ

ൽഹി :കർഷക സമരത്തിൽ വിവാദ പരാമർശംവുമായി കേന്ദ്ര മന്ത്രി റാവു സാഹിബ്‌ ദാൻവേ. കേന്ദ്ര സർക്കാർ പാസാക്കിയ കാർഷികനിയമങ്ങൾ പിൻവലിക്കണമെന്നാവശ്യപ്പെട്ട് കർഷകർ നടത്തുന്ന സമരത്തിന് പിന്നിൽ ചൈനയും പാകിസ്താനുമാണെന്നാണ് റാവു സാഹിബ് ദാൻവെയുടെ ആരോപണം. രാജ്യത്ത് നടക്കുന്ന പ്രക്ഷോഭം കർഷകരുടേയല്ല. അതിന് പിന്നിൽ ചൈനയുടെയും പാകിസ്താന്റെയും കരങ്ങളുണ്ട്. രാജ്യത്തെ മുസ്ലീങ്ങളെയാണ് ആദ്യം അവർ സ്വാധീനിച്ചത്.

അവരോട് എന്താണ് പറഞ്ഞത്, ദേശീയ പൗരത്വ രജിസ്റ്റർ വരുന്നു, പൗരത്വനിയമ ഭേദഗതി വരുന്നു ആറുമാസത്തിനുളളിൽ മുസ്ലീങ്ങൾ രാജ്യം വിട്ടുപേകേണ്ടി വരുമെന്ന്. എന്നാൽ ആ ശ്രമങ്ങൾ വിജയിച്ചില്ല. ഇപ്പോൾ കർഷകരോട പറയുകയാണ് പുതിയ നിയമങ്ങൾ നിങ്ങൾക്ക് തിരിച്ചടിയുണ്ടാക്കുമെന്ന്. ഇത് മറ്റുരാജ്യങ്ങളുടെ ഗൂഢാലോചനയാണ്. കേന്ദ്രമന്ത്രി പറഞ്ഞു. എന്നാൽ എന്തടിസ്ഥാനത്തിലാണ് ചൈനയ്ക്കും പാകിസ്താനുമെതിരേ ഇത്തരമൊരു ആരോപണം ഉന്നയിച്ചതെന്ന് കേന്ദ്രമന്ത്രി വ്യക്തമാക്കിയില്ല.

Top