1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീം വീണ്ടും കളിക്കളത്തിലേക്ക്; 83 ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍

ണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് പോസ്റ്റര്‍ പുറത്തുവിട്ടു. 1983ലെ ഇന്ത്യയുടെ ലോകകപ്പ് ക്രിക്കറ്റ് വിജയത്തെ അടിസ്ഥാനമാക്കി എടുത്ത ചിത്രത്തിന്റെ ഫസ്റ്റ്‌ലുക്ക് ചെന്നൈയില്‍ നടന്ന ചടങ്ങിലാണ് പുറത്തിറക്കിയത്. ചടങ്ങില്‍ കമലാഹാസന്‍ കപില്‍ ദേവ് അടക്കമുള്ള 1983ലെ ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലെ അംഗങ്ങളും പങ്കെടുത്തു.

ഇന്ത്യന്‍ ത്രിവര്‍ണ്ണ കൊടിയുടെ പാശ്ചത്തലത്തില്‍ കപില്‍ ദേവിനെ അവതരിപ്പിക്കുന്ന രണ്‍വീര്‍ സിംഗ് മധ്യത്തില്‍ നില്‍ക്കുന്ന രീതിയിലാണ് പോസ്റ്റര്‍ പുറത്തിറക്കിയിരിക്കുന്നത്. രണ്‍വീര്‍ കപില്‍ ദേവാകുമ്പോള്‍, ഗവാസ്‌കറായി എത്തുന്നത് താഹീര്‍ രാജാണ്. ജീവയാണ് എസ്.ശ്രീകാന്തായി എത്തുന്നത്.

83 Motion Poster- Telugu

Here comes Team India! 🇮🇳 Presenting the First Look of 83. #ThisIs83 #83FirstLookAkkineni Nagarjuna Ranveer Singh Kabir Khan Annapurna Studios Deepika Padukone #ShibasishSarkar #Pritam #SupriyaYarlagadda #VishnuInduri #SajidNadiadwala Reliance Entertainment Phantom Vibri Media Nadiadwala Grandson Entertainment – NGE #GlobalCinemas Zee Music Company 83 Pankaj Tripathi Tahir Raj Bhasin Jiiva Jatin sarna Chirag Patil #DinkerSharma #NishantDahiya Harrdy Sandhu Sahil Khattar Ammy Virk Addinath M Kothare #Dhairyakarwa #RBadree

Posted by Saqib Saleem on Saturday, January 25, 2020

തമിഴ് തെലുങ്ക് ഭാഷകളിലും ചിത്രം പുറത്തിറങ്ങുന്നുണ്ട്. ഏപ്രില്‍ 10ന് ചിത്രം പ്രദര്‍ശനത്തിനെത്തും.

Top