പത്മാവദ് ഏറ്റെടുത്ത പ്രേക്ഷകരുടെ സ്‌നേഹത്തിന്‌ നന്ദി അറിയിച്ച്‌ രണ്‍വീര്‍ സിങ്ങ്

padmavath

ന്യൂഡല്‍ഹി: പത്മാവദ് തിയേറ്ററുകളില്‍ റെക്കോര്‍ഡ് കളക്ഷനാണ് നേടികൊണ്ടിരിക്കുന്നത്. ഇതിനിടയിലാണ് പ്രതികരണവുമായി രണ്‍വീര്‍ സിങ്ങ് രംഗത്തെത്തിയിരിക്കുന്നത്. പ്രക്ഷകരുടെ സ്‌നേഹത്തില്‍ വളരെയധികം സന്തോഷമുണ്ടെന്നും ചിത്രം ഏറ്റെടുത്തവര്‍ക്ക് നന്ദിയുണ്ടെന്നും രണ്‍വീര്‍ അറിയിച്ചു.

ഖില്‍ജിയുടെ വേഷം തനിക്ക് വലിയ വെല്ലുവിളിയായിരുന്നു. ആ വെല്ലുവിളി ധൈര്യപൂര്‍വം ഏറ്റെടുക്കുകയായിരുന്നു. അത് വിജയിച്ചതില്‍ താന്‍ സന്തോഷവാനാണെന്നും നിരവധിപേര്‍ തന്റെ പ്രകടനത്തെ പ്രശംസിച്ചത് കേള്‍ക്കുമ്പോള്‍ സന്തോഷമുണ്ടെന്നും രണ്‍വീര്‍ കൂട്ടിച്ചേര്‍ത്തു.

ആദ്യദിനം 19 കോടിയാണ് പത്മാവദിന്റെ കളക്ഷന്‍. കരിയറിലെ റെക്കോര്‍ഡ് നേട്ടമാണ് രണ്‍വീര്‍ സ്വന്തമാക്കിയിരിക്കുന്നത്.

Top