രൺവീർ സിങ് കപിൽ ദേവായി എത്തുന്ന ’83’ ജൂണിൽ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ട്

ൺവീർ സിങ്ങിനെ നായകനാക്കി കബീർ ഖാൻ ഒരുക്കിയ സ്​പോർട്​സ്​ ചിത്രം ’83’ ഈ വർഷം ജൂണിൽ പ്രദർശനത്തിനെത്തുമെന്ന് റിപ്പോർട്ട്. ഇന്ത്യൻ ടീം ആദ്യമായി ക്രിക്കറ്റ്​ ലോകകപ്പ്​ സ്വന്തമാക്കിയ ദിവസത്തിൽ തന്നെ ചിത്രം റിലീസ്​ ചെയ്യുമെന്നും സൂചനയുണ്ട്. തിയറ്ററുകൾ തുറന്നു പ്രവത്തിക്കാൻ തുടങ്ങിയ സാഹചര്യത്തിൽ ചിത്രം തിയറ്ററിലെത്തിക്കാനാണു റിലയൻസ്​ എൻറർടൈൻമെൻറ് ലക്ഷ്യമിടുന്നത്. 1983 ജൂൺ 25നായിരുന്നു കപിൽ ദേവിന്റെ നേതൃത്വത്തിൽ ഇന്ത്യൻ ടീം കന്നിക്കപ്പിൽ മുത്തമിട്ടത്​.

ചിത്രത്തിൽ കപിൽ ദേവിന്റെ വേഷത്തിലാണ്​ രൺവീറെത്തുന്നത്​. ​ഇന്ത്യയുടെ ലോകകപ്പ്​ നേട്ടം തന്നെയാണ്​ ചിത്രത്തിന്റെ ഇതിവൃത്തം. തമിഴ്​ നടൻ ജീവ ചിത്രത്തിൽ മുൻ താരം കൃഷ്​ണമാചാരി ശ്രീകാന്തിന്റെ വേഷത്തിലെത്തുന്നുണ്ട്. താഹിർ രാജ്​ ഭാസിൻ, അമ്മി വിർക്​, സാഖിബ്​ സലീം, ഹാർദേ സന്ദു, സാഹിൽ ഖട്ടർ എന്നിവരും മറ്റ്​ ഇന്ത്യൻ താരങ്ങളായി എത്തും. കപിൽ ദേവിന്റെ പത്​നിയായി ദീപിക പദുകോണാണ്​ വേഷമിടുന്നത്​.

Top