രണ്‍വീര്‍ സിംങ് പൊലീസ് വേഷത്തിലെത്തുന്ന ‘സിംബ’ ; പുതിയ ഗാനം കാണാം

ണ്‍വീര്‍ സിംങ് പൊലീസ് വേഷത്തിലെത്തുന്ന ചിത്രം സിംബയിലെ പുതിയ ഗാനം പുറത്തുവിട്ടു. തേരെ ബിന്‍ എന്ന ഗാനം ആലപിച്ചിരിക്കുനന്നത് റാഹത് ഫതേഹ് അലി ഖാന്‍ അസീസ് കോര്‍, തനിഷ്‌ക് ബാഗ്ചി എന്നിവര്‍ ചേര്‍ന്നാണ്. രശ്മി വിരാഗിന്റെ വരികള്‍ക്ക് സംഗീതം നല്‍കിയിരിക്കുന്നത് തനിഷ്‌ക് ബാഗ്ചിയാണ്. ചിത്രം ഡിസംബര്‍ 28ന് തിയേറ്ററുകളിലെത്തും.

സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംബ. റോഹിത് ഷെട്ടിയാണ് സിംബ സംവിധാനം ചെയ്യുന്നത്.

എ.സി.പി ശങ്കരം എന്ന കഥാപാത്രത്തെയാണ് റണ്‍വീര്‍ അവതരിപ്പിക്കുന്നത്. അജയ് ദേവ്ഗണും ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നുണ്ട്. സോനു സൂദ്, വ്രജേഷ് ഹിര്‍ജി, അശുതോഷ് റാണാ എന്നിവരാണ് ചിത്രത്തിലെ മറ്റ് അഭിനേതാക്കള്‍. കരണ്‍ ജോഹര്‍, രോഹിത് ഷെട്ടി, ഹിരൂ യാഷ് ജോഹര്‍, അപൂര്‍ന്ന മേത്ത എന്നിവര്‍ ചേര്‍ന്നാണ് സിംബ നിര്‍മ്മിക്കുന്നത്.

Top