ആരാധകരെ അമ്പരപ്പിച്ച് കുട്ടി ദീപികയുടെ ചിത്രം പങ്കുവെച്ച്‌ രണ്‍വീര്‍ സിംഗ്

കാന്‍ ചലച്ചിത്രമേളയില്‍ ലൈം പച്ച നിറത്തിലുള്ള ഗൗണും തലയില്‍ പിങ്ക് നിറത്തിലുള്ള ലേസ് ബോയും അണിഞ്ഞ് അതിസുന്ദരിയായി എത്തിയ ബോളിവുഡ് നടി ദീപിക പദുകോണ്‍ ആരും മറന്ന് കണില്ല. ഇറ്റാലിയന്‍ ഫാഷന്‍ ഡിസൈനറായ ഗിയാംബാറ്റിസ്റ്റ വാലി തയ്യാറാക്കിയ ഗൗണ്‍ അണിഞ്ഞാണ് ദീപിക ആരാധകരുടെ മനം കവര്‍ന്നത്. എമിലി ലണ്ടന്റെ ഹെഡ് ബാന്‍ഡും മിനിമല്‍ മേക്കപ്പും താരത്തിന്റെ ഭംഗികൂട്ടി.

ഇപ്പോഴിതാ ആരാധകരെ അത്ഭുതപ്പെടുത്തി ദീപിക ധരിച്ച അതേ ഡ്രസില്‍ ആതീവ സുന്ദരിയായി നില്‍ക്കുന്ന കുട്ടി ദീപികയെ പരിയപ്പെടുത്തിയിരിക്കുകയാണ് ഭര്‍ത്താവും നടനുമായ രണ്‍വീര്‍ സിംഗ്.നിമിഷങ്ങള്‍ക്കുള്ളിലാണ് ആ കുട്ടി ദീപിക സോഷ്യല്‍ മീഡിയിയല്‍ വൈറലായത്. പിന്നീട് ആ കുഞ്ഞു പെണ്‍കുട്ടി ആരാണെന്ന് അറിയാനുള്ള ഓട്ടത്തിലായിരുന്നു ആരാധകര്‍. ഒടുവില്‍ ആരാണ് ആ കുഞ്ഞെന്ന് സോഷ്യല്‍മീഡിയ തന്നെ കണ്ടെത്തി.

View this post on Instagram

👶🏻💚 @deepikapadukone

A post shared by Ranveer Singh (@ranveersingh) on

ദീപികയുടെ ലുക്കിനെ ബേബി ഫെയ്‌സ് ഫില്‍റ്റര്‍ ഉപയോഗിച്ച് കുട്ടിയാക്കി മാറ്റിയാണ് രണ്‍വീറിന്റെ കുസൃതി. സ്‌നാപ്പ് ചാറ്റിലെ ബേബി ഫെയ്‌സ് ഫില്‍റ്റര്‍ ഉപയോഗിച്ചാണ് വലിയ ദീപികയെ രണ്‍വീര്‍ കുഞ്ഞാക്കി മാറ്റിയിരിക്കുന്നത്. രണ്‍വീര്‍ സിംഗ് ഇന്‍സ്റ്റഗ്രാമിലൂടെ പങ്കുവച്ച ഒരു ചിത്രം സമൂഹമാധ്യമങ്ങളില്‍ വൈറലാവുകയാണ്.

Top