സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്: മികച്ച നടന്‍ രണ്‍വീര്‍ സിങ്; ചടങ്ങില്‍ നിന്ന് ഇറങ്ങി ഷാഹിദ്‌

ബോളിവുഡ് താരങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ സജീവമാണ്. അതുകൊണ്ട് തന്നെ താരങ്ങള്‍ പങ്കെടുക്കുന്ന പരിപാടികളും ആരാധകര്‍ അറിയാറുണ്ട്. ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലായിരിക്കുന്നത് ബോളിവുഡ് താരങ്ങള്‍ പങ്കെടുത്ത സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡിനെക്കുറിച്ചാണ്.

മികച്ച നടനുള്ള അവാര്‍ഡ് നല്‍കാത്തതിനെ തുടര്‍ന്ന് ബോളിവുഡ് നടന്‍ ഷാഹിദ് കപൂര്‍ ഷോയില്‍ നിന്ന് ഇറങ്ങിപ്പോയതായാണ് പുതിയ റിപ്പോര്‍ട്ട്. മികച്ച നടനുള്ള അവാര്‍ഡ് പ്രതീക്ഷിച്ചാണ് ഷാഹിദ് അവാര്‍ഡ് ചടങ്ങില്‍ എത്തിയത്. മാത്രമല്ല ഷോയില്‍ അവതരിപ്പിക്കാന്‍ ഒരു ഡാന്‍സും താരം റിഹേഴ്‌സല്‍ ചെയ്തിരുന്നു.

എന്നാല്‍ അവാര്‍ഡ് രണ്‍വീര്‍ സിങ്ങിന് ആണെന്ന് അറിഞ്ഞതോടെ താരം ചടങ്ങില്‍ നിന്ന് ഇറങ്ങിപ്പോവുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്. ഗല്ലി ബോയിലെ അഭിനയത്തിനാണ് രണ്‍വീറിന് അവാര്‍ഡ് ലഭിച്ചത്. എന്നാല്‍ കബീര്‍ സിങ്ങില്‍ ഷാഹിദ് കപൂറും മികച്ച പ്രകടനം കാഴ്ച വെച്ചിരുന്നു.

അവാര്‍ഡ് ഷോയുടെ അധികൃതരുടെ പെരുമാറ്റത്തില്‍ ഷാഹിദ് അസ്വസ്ഥനാവുകയായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. മുംബൈയില്‍ ഞായറാഴ്ച വൈകുന്നേരമായിരുന്നു സ്റ്റാര്‍ സ്‌ക്രീന്‍ അവാര്‍ഡ്.

Top