രോഹിത് ഷെട്ടിയുടെ ‘സിംമ്പ’ യിലെ നായക വേഷത്തില്‍ ആവേശം കൊള്ളുന്നതായി രണ്‍വീര്‍ സിങ്

simmba

ബോളിവുഡിലെ സംവിധായകനും നിര്‍മാതാവുമായ രോഹിത് ഷെട്ടിയുടെ നായകനാവാന്‍ സാധിച്ചതില്‍ അഭിമാനം കൊള്ളുന്നതായി രണ്‍വീര്‍ സിങ്. രോഹിത് ഷെട്ടി സംവിധാനം ചെയ്യുന്ന സിംമ്പ എന്ന ചിത്രത്തില്‍ നായകനായാണ് രണ്‍വീര്‍. ഇതിലൊരു പൊലീസ് ഓഫീസറുടെ വേഷമാണ് താരം കൈകാര്യം ചെയ്യുന്നത്.

ചിത്രത്തിലെ പൊലീസ് ഗെറ്റപ്പിലുള്ള ചിത്രം രണ്‍വീര്‍ തന്റെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ പോസ്റ്റ് ചെയ്യുകയും അതോടൊപ്പം ‘രോഹിത് ഷെട്ടി കാ ഹീറോ’ എന്ന് എഴുതുകയുമുണ്ടായി.

simmba

സെയ്ഫ് അലിഖാന്റെ മകള്‍ സാറാ അലിഖാന്‍ ആണ് ചിത്രത്തിലെ നായിക വേഷം കൈകാര്യം ചെയ്യുന്നത്. 2015 ല്‍ തെലുങ്കില്‍ ഇറങ്ങിയ ടെമ്പര്‍ എന്ന ഹിറ്റ് ചിത്രത്തിന്റെ റീമേക്കാണ് സിംമ്പ.

Top