ക്രിക്കറ്റ് താരം കപില്‍ ദേവായി വേഷമിടാന്‍ ഒരുങ്ങി രണ്‍വീര്‍ സിംഗ്

ക്രിക്കറ്റ് ജീവിതത്തെ ആസ്പദമാക്കി കബീര്‍ ഖാന്‍ സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തില്‍ ക്രിക്കറ്റ് താരം കപില്‍ ദേവായി വേഷമിടുന്നത് രണ്‍വീര്‍ സിംഗ്.

നേരത്തെ കപില്‍ ദേവായി അര്‍ജുന്‍ കപൂര്‍ എത്തുമെന്നായിരുന്നു റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നത്.

ക്രിക്കറ്റ് താരം കപില്‍ ദേവിന്റെ വേഷം രണ്‍വീറിന്റെ കരിയറിയില്‍ നിര്‍ണായകമാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍.

കപില്‍ ദേവിന്റേത് ഇന്ത്യന്‍ ക്രിക്കറ്റ് ചരിത്രത്തില്‍ തന്നെ നിര്‍ണായകമായ കഥയാണെന്നും അതില്‍ ആവേശവും, ആഹ്‌ളാദവും, സസ്‌പെന്‍സും എല്ലാം ഒരുമിച്ച് വരുമെന്നും സംവിധായകന്‍ മുംബൈ മിററിന് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞു.

ചിത്രത്തിന്റെ കഥ മനസില്‍ രൂപപ്പെട്ടപ്പോള്‍ മുതല്‍ രണ്‍വീര്‍ സിങ്ങിനെ അല്ലാതെ മറ്റൊരാളെ മനസില്‍ കണ്ടിരുന്നില്ലെന്നും കബീര്‍ ഖാന്‍ വ്യക്തമാക്കി.

Top