സദ്ഗുരുവുമൊത്ത് ആടിപ്പാടി രണ്‍വീര്‍ സിങ്; വീഡിയോ കാണാം

ranveer

ഴിവുകൊണ്ടും അഭിനയ മികവു കൊണ്ടും ബോളിവുഡ് സിനിമാ മേഖലയില്‍ നിലയുറപ്പിച്ച നടനാണ് രണ്‍വീര്‍ സിങ്. തമാശ നിറഞ്ഞ ജീവിതമാണ് രണ്‍വീറിന്റേത്. ഇത്രയും ശക്തമായ മത്സരം നടക്കുന്ന ഈ ഇന്‍ഡസ്ട്രിയില്‍ എങ്ങനെയാണ് വിജയിക്കാന്‍ കഴിയുന്നത് എന്ന ചോദ്യത്തിന് വളരെ രസകരമായി തന്നെ മറുപടി തന്നിരിക്കുകയാണ് രണ്‍വീര്‍.

Happy Dance !!! @sadhguru ?

A post shared by Ranveer Singh (@ranveersingh) on

ലോകപ്രശസ്തനായ സ്പിരിറ്റ്വല്‍ ഗുരുവായ സദ്ഗുരു ജാഗി വാസുദേവുമൊത്ത് മനുഷ്യന്റെ ഭാവി എന്ന വിഷയത്തെക്കുറിച്ച് ചര്‍ച്ച ചെയ്യാന്‍ രണ്‍വീറിന് അവസരം ലഭിച്ചിരുന്നു. വേദിയില്‍ സദ്ഗുരുവിനൊപ്പം വ്യത്യസ്തനായ രണ്‍വീറിനെയാണ് കാണാന്‍ കഴിഞ്ഞത്. ഇരുവരും വേദിയില്‍ ആടിപ്പാടി നൃത്തം ചെയ്താണ് പ്രേക്ഷകരെ ചിരിപ്പിച്ചത്. രണ്‍വീര്‍ തന്നെ വീഡിയോ ഇന്‍സ്റ്റഗ്രാമില്‍ പോസ്റ്റ് ചെയ്തിട്ടുണ്ട്. വീഡിയോ ഇതിനോടകം തന്നെ വൈറലായിട്ടുണ്ട്.

Top