‘നടരാജ് ഷോട്ടു’മായി രണ്‍വീര്‍ സിംഗ്‌; ആശംസ നേര്‍ന്ന് കപില്‍ ദേവ്

ണ്‍വീര്‍ സിംഗിനെ നായകനാക്കി കബീര്‍ സിങ് സംവിധാനം ചെയ്യുന്ന 83 എന്ന ചിത്രം ബോളിവുഡ് സിനിമ ലോകം മാത്രമല്ല തെന്നിന്ത്യന്‍ സിനിമ ലോകവും ആകാംക്ഷയോടെ കാത്തിരിക്കുകയാണ്. ക്രിക്കറ്റ് ഇതിഹാസം കപില്‍ ദേവിന്റെ ജീവിത കഥയാണ് ചിത്രത്തില്‍ പറയുന്നത്. ഇപ്പോഴിതാ നായകനായ രണ്‍വീര്‍ സിംഗാണ്‌ ചിത്രത്തിലെ തന്റെ ലുക്ക് പുറത്ത് വിട്ട് രംഗത്തെത്തിയിരിക്കുന്നത്.

https://www.instagram.com/p/B4teAONAZ90/?utm_source=ig_web_copy_link

ഒറ്റക്കാലില്‍ നിന്നു കൊണ്ടുളള കപിലിന്റെ ബാറ്റിങ്ങ് ശൈലിയിലുള്ള ചിത്രം നടരാജ് ഷോട്ട് എന്ന് കുറിച്ചുകൊണ്ടാണ് താരം പങ്കുവെച്ചിരിക്കുന്നത്. താരങ്ങളുള്‍പ്പെടെ നിരവധി പേര്‍ രണ്‍വീറിന് ആശംസ അറിയിച്ച് രംഗത്തെത്തിയിട്ടുണ്ട്. അതേസമയം രണ്‍വീറിന് ആശംസ നേര്‍ന്ന് കപില്‍ ദേവും എത്തിയിട്ടുണ്ട്.

വിവാഹത്തിനു ശേഷം റണ്‍വീര്‍, ദീപിക ജോഡികള്‍ ഒന്നിച്ചെത്തുന്ന ചിത്രമാണ് 83. രണ്‍വീറിന്റെ ഭാര്യയായിട്ടാണ് ദീപിക ചിത്രത്തില്‍ എത്തുന്നത്. ചിത്രം ഏപ്രിലില്‍ തിയേറ്ററുകളില്‍ എത്തും.

Top