രണ്‍വീറിന്റെ ഭാര്യയാവാന്‍ ദീപിക വാങ്ങുന്നത് 14 കോടി ! അമ്പരന്ന് ആരാധകര്‍

സിഡ് ആക്രമണത്തിനിരയായ യുവതിയുടെ കഥ പറയുന്ന ചിത്രമാണ് ദീപിക നായികയാവുന്ന ചപക്. ചിത്രം റിലീസിന് ഒരുങ്ങുമ്പോള്‍ അടുത്ത ചിത്രത്തിന്റെ തിരക്കിലേക്ക് കടന്നിരിക്കുകയാണ് താരം. ഭര്‍ത്താവായ രണ്‍വീര്‍ സിംഗിനൊപ്പമാണ് താരം അടുത്ത ചിത്രത്തില്‍ എത്തുന്നത്. രണ്‍വീറിനെ നായകനാക്കി ഇന്ത്യയുടെ മുന്‍ ക്രിക്കറ്റ് ക്യാപ്റ്റന്‍ കപില്‍ ദേവിന്റെ ജീവിത കഥ പറയുന്ന 83 എന്ന ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്തുന്നത്. കപില്‍ ദേവിന്റെ ഭാര്യ റോമി ദേവിന്റെ വേഷത്തിലാണ് ദീപിക അഭിനയിക്കുന്നത്.

ഇതിനായി താരം വാങ്ങുന്നത് 14 കോടി രൂപയാണെന്നാണ് റിപ്പോര്‍ട്ട്. നിലവില്‍ ബോളിവുഡിലെ ഏറ്റവും വലിയ താരമൂല്യമുള്ള നായികയാണ് ദീപിക പദുക്കോണ്‍. വിവാഹത്തിന് മുന്‍പ് സഞ്ജയ് ലീല ബന്‍സാലിയുടെ രംഗീല, ബജ്രാവോ മസ്താനി, പദ്മാവത് തുടങ്ങിയ സിനിമകളില്‍ ഇരുവരും ഒന്നിച്ച് അഭിനയിച്ചിരുന്നു. മൂന്ന് സിനിമകളും ബ്ലോക്ക് ബസ്റ്റര്‍ ഹിറ്റുകളായി മാറുകയും ചെയ്തിരുന്നു.

Top