‘നിന്നെ കാണാൻ ജോക്കറിനെ പോലെയുണ്ട്…’; രൺവീറിനെ പരിഹസിച്ച് സോഷ്യൽ മീഡിയ

ബോളിവുഡിൽ ഏറ്റവും കൂടുതൽ ആരാധകരുള്ള താരമാണ് രൺവീർ. എന്നാൽ അടുത്തിടെ സോഷ്യൽ മീഡിയയിൽ താരത്തിനുണ്ടായ അനുഭവം അത്ര നല്ലതായിരുന്നില്ല. ‘തന്റെ പാട്ട് ഒന്ന് അവസാനിപ്പിക്കാമോ ?, നിനക്ക് ശരിക്ക് ഹിന്ദി അറിയില്ലേ ?, നിന്നെ കാണാൻ ജോക്കറിനെ പോലെയുണ്ട്’ എന്നീ കമന്റുകളായിരുന്നു നൽകിയത്. എന്നാൽ കമന്റ് കേട്ട് താരം നോക്കിനിന്നില്ല. ഉടൻ തന്നെ തക്കതായ മറുപടിയാണ് താരം നൽകിയത്.

‘‘ നിങ്ങൾക്ക് വേറെ ഒരു പണിയും ഇല്ലേ? , മറ്റെന്തെങ്കിലും ചെയ്യൂ. എന്തിനാണ് എന്റെ ജീവിതത്തിൽ തലയിടുന്നത് ? ’’ – രൺവീർ ചോദിച്ചു. താരത്തിന്റെ വസ്ത്രധാരണത്തെ പരിഹസിച്ചാണ് ഇത്തരത്തിൽ കമന്റുകൾ നൽകുന്നത്.

ബോളിവുഡ് അവാർഡ് ഷോകൾ പലപ്പോഴും രൺവീറിന്റെ ശബ്ദകോലാഹലങ്ങൾക്ക് വേദിയായിട്ടുണ്ട്. ആരും മടിച്ചു നിൽക്കുന്ന കളർഫുള്‍ വസ്ത്രങ്ങൾ ധരിക്കാനും താരത്തിന് മടിയില്ല. അതിന് നൽകുന്ന പരിഹാസങ്ങളെയും താരം വകവെക്കാറുമില്ല.

View this post on Instagram

Tere Bhai jaisa koi hard-ich nahi hai

A post shared by Ranveer Singh (@ranveersingh) on

Top