ഡോണ്‍ 3 യില്‍ അങ്കത്തിനൊരുങ്ങി റണ്‍വീര്‍ സിങ്ങും കിയാര അദ്വാനിയും

ബോളിവുഡ് സിനിമയില്‍ പ്രേക്ഷകര്‍ ഏറെ കാത്തിരിക്കുന്ന ചിത്രമാണ് ‘ഡോണ്‍ 3’. ഷാരൂഖ് ഖാനെ നായകനാക്കി ഫര്‍ഹാന്‍ അക്തര്‍ സംവിധാനം ചെയ്ത ചിത്രങ്ങളായ ‘ഡോണ്‍’, ‘ഡോണ്‍ 2’ എന്നീ ചിത്രങ്ങളുടെ തുടര്‍ച്ചയായാണ് ഡോണ്‍ 3 യും. പക്ഷെ മുഖ്യ കഥാപാത്രമായി എത്തുന്നത് ഷാരൂഖ് അല്ല പകരം രണ്‍വീര്‍ സിംഗ് ആണ്. ഇപ്പോഴിതാ ചിത്രത്തിനായി രണ്‍വീര്‍ സിംഗും നായികയായി അഭിനയിക്കുന്ന കിയാരയും സ്റ്റണ്ട് പരിശീലനത്തിന് വേണ്ടി ഒരുങ്ങുകയാണ്.

തായ്ലന്‍ഡില്‍ നിന്ന് എത്തുന്ന പരിശീലകര്‍ക്കൊപ്പമാണ് ഇരുവരും പരിശീലിക്കേണ്ടത്. കിയാരയുടെ ആദ്യ ആക്ഷന്‍ ഫിലിം ആയിരിക്കും ‘ഡോണ്‍ 3’. കൂടാതെ ഒരുപാട് ആക്ഷന്‍ രംഗങ്ങള്‍ ചിത്രത്തിലുള്ളതിനാല്‍ ഇന്ത്യയിലും പുറത്തുമുള്ള നിരവധി കൊറിയോഗ്രാഫേഴ്‌സിനെയാണ് ഫര്‍ഹാന്‍ സമീപച്ചത്. 275 കോടി മുതല്‍മുടക്കില്‍ എത്തുന്ന ചിത്രം പല രാജ്യങ്ങളിലാണ് ഷൂട്ട് ചെയ്യുന്നത്.

‘ഡോണ്‍ 3’യുടെ പ്രഖ്യാപനം എത്തിയപ്പോള്‍ തന്നെ പ്രേക്ഷകര്‍ ഷാരൂഖ് ഖാനെയായിരുന്നു നായകനായി പ്രതീക്ഷിച്ചത്. രണ്‍വീര്‍ സിംഗിനെ ഡോണ്‍ ആയി കാണാന്‍ ആരാധകര്‍ക്ക് സാധിക്കില്ലായെന്ന് പറഞ്ഞ് നിരവധി പേര്‍ രംഗത്തെത്തിയിരുന്നു. പക്ഷേ സംവിധായകന്‍ ഫര്‍ഹാന്‍ അക്തറിന് രണ്‍വീറില്‍ അത്രമേല്‍ ആത്മവിശ്വാസമുണ്ടെന്ന് അറിയിച്ചിരുന്നു. ചിത്രത്തില്‍ ദക്ഷിണേന്ത്യയില്‍ നിന്നും കുറച്ച് താരങ്ങള്‍ ഉണ്ടാവുമെന്നും റിപ്പോര്‍ട്ടുണ്ട്.

Top