ഒറ്റ ഫ്രെയ്മില്‍ ഒന്നിച്ച് രണ്‍വീര്‍ സിങ്ങും ജോണി സിന്‍സും; ശ്രദ്ധ നേടി പുതിയ പരസ്യം

ശ്രദ്ധ നേടി രണ്‍വീര്‍ സിങ്ങും പോണ്‍ താരം ജോണി സിന്‍സുമൊത്തുള്ള പരസ്യം. ലൈംഗിക ആരോഗ്യ-ക്ഷേമ ബ്രാന്‍ഡിന് വേണ്ടിയുള്ള പരസ്യത്തിലാണ് ഇരുവരും ഒന്നിച്ചെത്തിയത്. ഈ ബ്രാന്‍ഡിന്റെ പുതിയ ക്യാംപെയ്‌നിന്റെ ഭാഗമാണ് പരസ്യം. ബ്രാന്‍ഡിന്റെ സഹസ്ഥാപകന്‍ കൂടിയാണ് രണ്‍വീര്‍ സിങ്.

അയപ്പ സംവിധാനം ചെയ്ത പരസ്യം ഏര്‍ലിമാന്‍ ഫിലിംസാണ് നിര്‍മിച്ചിരിക്കുന്നത്. ആദ്യമായാണ് ഒരു ഇന്ത്യന്‍ ബ്രാന്‍ഡിന്റെ പരസ്യത്തില്‍ ജോണി സിന്‍സ് അഭിനയിക്കുന്നത്. ഹിന്ദി ടെലിവിഷന്‍ സീരിയലിന്റെ സ്പൂഫ് എന്നതുപോലെയാണ് പരസ്യം ഒരുക്കിയിരിക്കുന്നത്. നടി ഭാവ്‌ന ചൗഹാനും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

രസകരമായ നിരവധി കമന്റുകള്‍ ചിത്രത്തിന് ലഭിക്കുന്നുണ്ട്. ഇരുവരേയും ഒരൊറ്റ ഫ്രെയിമില്‍ കാണാനാകുമെന്ന് ഒരിക്കലും പ്രതീക്ഷിച്ചില്ലെന്ന് ചിലര്‍ കുറിച്ചു. ജോണി സിന്‍സിനെ ബോളിവുഡിലേയ്ക്ക് ക്ഷണിച്ചവരുമുണ്ട്.

Top