ദീപികയുടെയും രണ്‍വീറിന്റെയും വിവാഹ ഒരുക്കങ്ങള്‍ ആരംഭിച്ചു

Ranveer-Singh-Deepika-Padukone-Bajirao-Mastani-1900x-1000x500.jpg--new

രാധകര്‍ കാത്തിരുന്ന വിവാഹമാണ് വിരാട് കോഹ്ലിയുടെയും അനുഷ്‌കയുടെയും വിവാഹം . ഇപ്പോള്‍ അവരുടെ പാത പിന്‍തുടര്‍ന്നുവരുകയാണോ ദീപികയും രണ്‍വീറുമെന്ന് സംശയമുണ്ട്.വിരുഷ്‌ക ദമ്പതികളുടെ വിവാഹം 2017 ഡിസംബറില്‍ ഇറ്റലിയിലെ ടസ്‌കാനിയിലായിരുന്നു.ദീപ് വീര്‍ ദമ്പതികളും വിവാഹ സല്‍ക്കാരത്തിനായി വിദേശ രാജ്യങ്ങളിലേക്കാണ് പറക്കുന്നത് എന്നൊരു സംശയം. ബംഗളുരു അല്ലെങ്കില്‍ മുബൈ എന്നീ സ്ഥലങ്ങള്‍ പറയുന്നുണ്ടെങ്കിലും താരങ്ങള്‍ക്ക് വിദേശരാജ്യങ്ങള്‍ തന്നെയാണ് പ്രിയം.

പ്രണയിച്ച് വിവാഹം കഴിക്കാന്‍ പോകുന്ന ഇവര്‍ തങ്ങളുടെ പ്രണയവിവാഹം അടുത്ത ബന്ധുക്കളുടെയും സുഹൃത്തുക്കളുടെയും സാന്നിധ്യത്തില്‍ വളരെ സ്വകാര്യവും പരമ്പരാഗതമായ ഹിന്ദു ആചാരപ്രകാരമാണ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്.

ദീപികയും രണ്‍വീറും വളരെ സ്വകാര്യത സൂക്ഷിക്കുന്നവരാണ്. അത് കൊണ്ട് അധികം അതിഥികളെ വിളിക്കാതെ തീര്‍ത്തും സ്വകാര്യത കാത്ത് സൂക്ഷിച്ച് അടുത്ത ബന്ധുക്കളെ മാത്രം ക്ഷണിക്കുമെന്നാണ് അറിയുന്നത്.കൂടുതല്‍ അതിഥികളെ ക്ഷണിച്ച് ആര്‍ഭാടപൂര്‍വ്വമായ വിവാഹത്തിനോട് താല്പര്യമില്ലെന്നാണ് ദമ്പതികളുടെ തീരുമാനം.വിവാഹത്തിന് 2 റിസ്പഷനുകള്‍ ഉണ്ടാകുമെന്നും മുബൈയിലെ സുഹ്യത്തുക്കള്‍ക്കുമായി പ്രത്യേകം റിസ്പഷനുമുണ്ടാകും.മുംബെയിലെ സ്ഥലം തീരുമാനിച്ചെന്നും റിപ്പോര്‍ട്ടുകള്‍ ഉണ്ട്.

ദീപിക തന്റെ പ്രിയപ്പെട്ട ഡിസൈനര്‍ സബ്യസാച്ചി മുഖര്‍ജി ഡിസൈന്‍ ചെയ്ത വിവാഹ വസ്ത്രങ്ങളാണ് വിവാഹത്തിനായി അണിയുന്നത്. അനുഷ്‌ക വിരാട് ദമ്പതികളും സബ്യസാചിയുടെ വിവാഹ വസ്ത്രങ്ങളായിരുന്നു അണിഞ്ഞിരുന്നത്.സബ്യസാച്ചി രൂപകല്‍പ്പന ചെയ്ത ലെഹംഗയാണ് വിവാഹത്തിനായി അണിയുന്നതെന്ന് ദീപിക പറഞ്ഞിരുന്നു.

ദീപീകയുടെ രണ്‍വീറിന്റെയും വിവാഹത്തിനായി രണ്ട് കുടുംബങ്ങളിലും മാസങ്ങള്‍ക്ക് മുമ്പ് തന്നെ തയാറെടുപ്പ് കഴിഞ്ഞിരുന്നു
. സെപ്റ്റംബര്‍ മുതല്‍ ഡിസംബര്‍ വരെയുള്ള സമയത്ത് നാല് വിവാഹദിനങ്ങള്‍ തീരുമാനിച്ചിട്ടുണ്ടെന്നാണ് അടുത്തബന്ധുക്കള്‍ പറഞ്ഞത്.

Top