രൺവീർ സിംഗ്-ആലിയ ഭട്ട് ചിത്രം ‘ഗള്ളി ബോയ് ‘ ; ചിത്രീകരണം ആരംഭിച്ചു

Alia Bhatt's

ബോളിവുഡ് സൂപ്പർ താരങ്ങളായ രൺവീർ സിംഗ്-ആലിയ ഭട്ട് കൂട്ടുകെട്ടിൽ ഒരുങ്ങുന്ന പുതിയ ചിത്രം ഗള്ളി ബോയിയുടെ ചിത്രീകരണം ആരംഭിച്ചു. സോയ അക്തറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. ആലിയ ഭട്ടും,സംവിധായകനും സിനിമയുടെ ചിത്രീകരണം ആരംഭിച്ച വിവരം ട്വീറ്ററിലൂടെ അറിയിച്ചു.

രൺവീറും, ആലിയ ഭട്ടും ആദ്യമായി ഒന്നിക്കുന്ന ചിത്രമാണ് ഗള്ളി ബോയ് . എന്നാൽ രൺവീർ സിംഗ് സോയ അക്തർ കൂട്ടുകെട്ടിലെ രണ്ടാമത്തെ ചിത്രമാണ് ഇത്‌. ദിൽ ദഡ്ക്നേ ദോ എന്ന ചിത്രത്തിലാണ് ഇരുവരും ആദ്യമായി ഒന്നിക്കുന്നത്. ചിത്രത്തിന്റെ റിലീസ് തീയതി ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല.

Top