‘വേ കംലെയാ’, രണ്‍വീര്‍ സിങ്-ആലിയ ഭട്ട് ചിത്രത്തിലെ വീഡിയോ ഗാനം പുറത്തുവിട്ടു

രണ്‍വീര്‍ സിങ്-ആലിയ ഭട്ട് എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി കരണ്‍ ജോഹര്‍ സംവിധാനം ചെയ്യുന്ന ചിത്രമാണ് ‘റോക്കി ഓര്‍ റാണി കി പ്രേം കഹാനി’. ജയാ ബച്ചന്‍, ധര്‍മേന്ദ്ര, ശബാന ആസ്മി തുടങ്ങിയവരും ‘റോക്കി ഓര്‍ റാണി കീ പ്രേം കഹാനി’യില്‍ വേഷമിടുന്നത്. ‘വേ കംലെയാ’ എന്ന ഗാനം ചിത്രത്തിലേതായി പുറത്തുവിട്ടതാണ് ഇപ്പോള്‍ ശ്രദ്ധയാകര്‍ഷിക്കുന്നത്.

ജൂലൈ 28നാണ് ചിത്രത്തിന്റെ റിലീസ്. മാനുഷ് നന്ദനാണ് ചിത്രത്തിന്റെ ഛായാഗ്രാഹണം. രണ്‍വീര്‍ സിംംഗ് ചിത്രത്തിനായി പ്രിതത്തിന്റ സംഗീതത്തില്‍ അമിതാഭ് ബട്ടാചാര്യയുടെ വരികള്‍ പാടിയിരിക്കുന്നത് അരിജിത്ത് സിംഗും ശ്രേയാ ഘോഷാലും ഷദബ് ഫരിദിയും അല്‍തമഷ് ഫരിദിയുമാണ്.

Top