ranveer singh ad 75 crore budget

രു സിനിമക്ക് 75 കോടി രൂപ മുതല്‍ മുടക്ക് എന്ന് പറഞ്ഞാല്‍ ഇന്നത്തെ കാലത്ത് സര്‍വ്വസാധാരണമാണ്. എന്നാല്‍ വെറും അഞ്ചര മിനിട്ട് ദൈര്‍ഘ്യമുള്ള പരസ്യചിത്രത്തിന് ഇത്രയും പണം മുടക്കിയാലോ?

ബോളിവുഡിലെ യുവതാരം രണ്‍വീര്‍ സിംഗ് അഭിനയിച്ച ഒരു പരസ്യമാണ് മുതല്‍ മുടക്കിന്റെ പേരില്‍ വാര്‍ത്തകളിലിടം പിടിച്ചിരിക്കുന്നത്.

രണ്‍വീറും തമന്നയും അഭിനയിക്കുന്ന ഒരു ചൈനീസ് ഫുഡ് ബ്രാന്‍ഡിന്റെ പരസ്യ ചിത്രത്തിനാണ് 75 കോടിയിലേറെ രൂപ ചെലവായിരിക്കുന്നത്. ‘രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’ എന്ന് പേരിട്ടിരിക്കുന്ന ഈ ബ്രഹ്മാണ്ഡ പരസ്യചിത്രം ഇതിനോടകം കണ്ടിരിക്കുന്നത് 80 ലക്ഷത്തിലധികം ആളുകളാണ്.

സിനിമകളെ വെല്ലുന്ന ആക്ഷനും നൃത്തരംഗങ്ങളും ചേര്‍ന്ന ‘രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’ ഒരുക്കിയിരിക്കുന്നത് സംവിധായകന്‍ രോഹിത് ഷെട്ടിയാണ്.

മികച്ച സാങ്കേതിക വിദ്യ ഉപയോഗപ്പെട്ടിട്ടുള്ള ഈ ചിത്രത്തിന്റെ ദൈര്‍ഘ്യം 5.32 മിനിറ്റാണ്. യഷ് രാജ് ഫിലിംസാണ് നിര്‍മാതാക്കള്‍.

മാഡ് മാക്‌സ് ഫറി എന്ന ഹോളിവുഡ് സീരീസിന്റെ ബോളിവുഡ് പതിപ്പാണ് ‘രണ്‍വീര്‍ ചിങ്ങ് റിട്ടേണ്‍സ്’. ശങ്കര്‍ എഹ്‌സാന്‍ ലോയാണ് സംഗീത സംവിധാനം നിര്‍വഹിച്ചിരുന്നത്. ഗുല്‍സാര്‍ ആണ് ഗാനങ്ങളെഴുതിയിരിക്കുന്നത്.

Top