ആരാധകര്‍ കാത്തിരുന്ന ബോളിവുഡിലെ താര വിവാഹം നവംബറിലെന്ന് സൂചന

Ranveer-Singh-Deepika-Padukone-Bajirao-Mastani-1900x-1000x500.jpg--new

ണ്‍വീറും ദീപികയും വിവാഹിതരാകുന്നു. സ്പോട്ബോയുടെ റിപ്പോര്‍ട്ട് അനുസരിച്ച് വരുന്ന നവംബര്‍ പത്തൊന്‍പതിന് മുംബൈയില്‍ വച്ചാണ് വിവാഹം. ജൂലൈയില്‍ വിവാഹിതരാകാനാണ് ഇരുവരും തീരുമാനിച്ചതെങ്കിലും ചിത്രങ്ങളുടെ തിരക്ക് കാരണം നവംബറിലേക്ക് മാറ്റുകയായിരുന്നു .

ദീപിക വിവാഹത്തിനുള്ള ഷോപ്പിംഗ് ആരംഭിച്ചുവെന്നും കുടുംബാംഗങ്ങളെല്ലാം ബാംഗ്ലൂരില്‍ വിവാഹ ഒരുക്കങ്ങളുടെ ഭാഗമായി എത്തിയിട്ടുണ്ടെന്നും റിപ്പോര്‍ട്ടുകളുണ്ട്. എന്നാല്‍ ഇരുവരുടെയും ഭാഗത്തു നിന്നും ഇതേ വരെ സ്ഥിരീകരണമുണ്ടായിട്ടിയില്ല. സജ്ഞയ് ലീല ബന്‍സാലിയുടെ രാംലീല ഗോലിയോം കീ രാസ് ലീല പുറത്തിറങ്ങിയതിന് ശേഷമാണ് ദീപികയും രണ്‍ബീറും പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പരക്കുന്നത്.

Top