ബോളിവുഡ് താരജോഡി രണ്‍വീര്‍-ദീപിക വിവാഹം സ്വിറ്റ്‌സെര്‍ലന്റില്‍

renveer-deepika

ബോളിവുഡ് താരജോഡി രണ്‍വീര്‍ സിങ്ങും ദീപിക പദുക്കോണും ഈ വര്‍ഷം വിവാഹിതരാകുമെന്ന് നേരത്തെ റിപ്പോര്‍ട്ടുകളുണ്ടായിരുന്നു. എന്നാല്‍ എവിടെവെച്ചാകും വിവാഹമെന്ന് വ്യക്തമായിരുന്നില്ല.

സ്വിറ്റ്‌സര്‍ലെന്‍ഡിലായിരിക്കും ഇരുവരുടെയും വിവാഹമെന്നാണ് റിപ്പോര്‍ട്ട്. സ്വിറ്റ്‌സര്‍ലാന്‍ഡ് ടൂറിസം അംബാസിഡറാണ് രണ്‍വീര്‍. അതിനാല്‍ രാജ്യത്ത് വിവാഹം നടത്താന്‍ രണ്‍വീറിന് സ്വിറ്റ്‌സര്‍ലന്‍ഡില്‍ നിന്ന് ക്ഷണം ലഭിച്ചുവത്രേ. വിഷയത്തില്‍ ഔദ്യോഗിക പ്രതികരണം താരങ്ങളുടെ ഭാഗത്തുനിന്നും ഉണ്ടായിട്ടില്ല.

അഞ്ച് വര്‍ഷത്തോളമായി ഇരുവരും പ്രണയത്തിലാണ്. വിവാഹത്തിയതി ഇതുവരെ പുറത്തുവിട്ടിട്ടില്ല. എങ്കിലും സെപ്തംബറിലാകും വിവാഹമെന്നാണ് സൂചന.

Top