കായംകുളത്ത് കാറിനുള്ളിൽ റാന്നി ഗ്രാമവികസന ഓഫീസർ ഷംനാദിനെ മരിച്ച നിലയിൽ കണ്ടെത്തി

കായംകുളം: ഗ്രാമവികസന ഓഫീസറെ കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. റാന്നി ഗ്രാമവികസന ഓഫീസർ (വി ഇ ഒ) കായംകുളം സ്വദേശി ഷംനാദിനെയാണ് കാറിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തിയത്. വൈകിട്ട് അഞ്ചരയോടെയാണ് സംഭവം.

കായംകുളം ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് മുൻവശം നിർത്തിയിട്ടിരുന്ന കാറിലാണ് മരിച്ച നിലയിൽ കണ്ടെത്തിയത്. കായംകുളം പൊലീസ് എത്തി മൃതദേഹം കായംകുളം താലൂക്ക് ആശുപത്രിയിലേക്ക് മാറ്റി.

Top