കാട്ടാനയുടെ ആക്രമണത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ക്ക് ദാരുണാന്ത്യം

റാന്നി: കാട്ടാനയുടെ ആക്രമണത്തില്‍ ബീറ്റ് ഫോറസ്റ്റ് ഓഫീസര്‍ മരിച്ചു. അത്തിക്കയം മടന്തമണ്ണിലാണ് ദാരുണമായ സംഭവം. രാജാമ്പാറ ഫോറസ്റ്റ് ബീറ്റ് ഓഫീസര്‍ എ.എസ്.ബിജു(36) ആണ് മരിച്ചത്.

നാട്ടിലിറങ്ങിയ ആനയെ തുരത്താന്‍ ശ്രമിക്കുന്നതിനിടെ ബിജുവിനെ ആന കുത്തിക്കൊലപ്പെടുത്തുകയായിരുന്നു.

Top