രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസ്; പ്രതികള്‍ക്ക് വധശിക്ഷ

ലപ്പുഴയിലെ ബിജെപി നേതാവായിരുന്ന രണ്‍ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ കേസില്‍ പ്രതികള്‍ക്ക വധശിക്ഷ. വിചാരണ നേരിട്ട 15 പ്രതികളും കുറ്റക്കാര്‍, നേരിട്ട് പങ്കെടുത്തത് 1 മുതല്‍ 8 വരെയുള്ള പ്രതികള്‍. കേസില്‍ മാവേലിക്കര അഡീ. സെഷന്‍സ് കോടതിയുടേതാണ് വിധി. പ്രതികള്‍ക്ക് വധശിക്ഷ തന്നെ നല്‍കണം എന്നതായിരുന്നു പ്രോസിക്യൂഷന്റെ വാദം. എന്നാല്‍ കേസ് അപൂര്‍വങ്ങളില്‍ അപൂര്‍വ്വം അല്ലെന്നും രാഷ്ട്രീയ കൊലപാതകം ആണെന്നും പരമാവധി ഇളവ് നല്‍കണമെന്നുമായിരുന്നു പ്രതിഭാഗത്തിന്റെ വാധം.

2021 ഡിസംബറിലാണ് ആലപ്പുഴ നഗരത്തെ ഞെട്ടിച്ച കൊലപാതക പരമ്പര നടക്കുന്നത്. ഡിസംബര്‍ 18ന് രാത്രി എസ്ഡിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്ന കെഎസ് ഷാന്‍ കൊല്ലപ്പെട്ടു. പിറ്റേന്ന് പുലര്‍ച്ചെ രണ്‍ജിത്ത് ശ്രീനിവാസനെ ഒരു സംഘം വീട്ടില്‍ കയറി അമ്മയുടെയും ഭാര്യയുടെയും മകളുടെയും മുന്നിലിട്ട് വെട്ടിക്കൊലപ്പെടുത്തി. കേസിലെ 15 പ്രതികള്‍ മാവേലിക്കര ജില്ലാ ജയിലിലാണ്. കേസില്‍ പ്രോസിക്യൂഷന്‍ ഭാഗത്ത് നിന്നും 156 സാക്ഷികളെയും ആയിരത്തോളം രേഖകളും നൂറില്‍പരം തൊണ്ടിമുതലുകളുമാണ് സ്പെഷ്യല്‍ പ്രോസിക്യൂട്ടര്‍ അഡ്വ. പ്രതാപ് ജി. പടിക്കല്‍ കോടതിയില്‍ തെളിവായി ഹാജരാക്കിയത്.

കേസിലെ സാക്ഷികള്‍ക്കും പ്രോസിക്യൂഷന്‍ അഭിഭാഷകര്‍ക്കും നേരെ കടുത്ത ഭീഷണി നിലനിന്നിരുന്ന സാഹചര്യത്തില്‍ അതിശക്തമായ പോലീസ് സുരക്ഷയാണ് വിചാരണവേളയില്‍ പോലീസ് ഒരുക്കിയത്. രഞ്ജീത്ത് ശ്രീനിവാസന്‍ പ്രാകീടീസ് ചെയ്തിരുന്ന ആലപ്പുഴ കോടതിയില്‍ നിന്നു കേസിന്റെ വിചാരണ മാറ്റണമെന്ന് ആവശ്യപ്പെട്ട് പ്രതികള്‍ ഹൈക്കോടതിയെ സമീപിച്ചിരുന്നു. ഇതേ തുടര്‍ന്ന് കേസിന്റെ വാദം നടന്നത് മാവേലിക്കര അഢീഷണല്‍ ജില്ലാ സെഷന്‍സ് കോടതിയിലാണ്. രണ്‍ജിത്ത് ശ്രീനിവാസന്റെ കൊലപാതകവും പോപ്പുലര്‍ ഫ്രണ്ട് നിരോധിക്കാനുള്ള കാരണങ്ങളിലൊന്നാണ്.

കേസില്‍ ആലപ്പുഴ ഡിവൈഎസ്പി ജയരാജ് ആണ് കുറ്റപത്രം സമര്‍പ്പിച്ചത്. പ്രോസിക്യൂഷനു വേണ്ടി അഡ്വ പ്രതാപ് ജി പഠിക്കലും പ്രതിഭാഗത്തിനു വേണ്ടി അഡ്വ പി പി ഹാരിസും ഹാജരായി. അതെ സമയം ഷാന്‍ വധകേസ് ആലപ്പുഴ അഡീഷണല്‍ സെഷന്‍സ് കോടതി അടുത്ത മാസം രാണ്ടാം തീയതി വീണ്ടും പരിഗണിക്കും.

Top