‘മാധവി’; ഹ്രസ്വ ചിത്രവുമായി സംവിധായകൻ രഞ്‍ജിത്ത്

37മിനിറ്റ് ദെെർഘ്യമുള്ള ഹ്രസ്വ ചിത്രം പ്രഖ്യാപിച്ച് സംവിധായകൻ രഞ്‍ജിത്ത്. ‘മാധവി’ എന്ന് പേരിട്ട ചിത്രം ഉടൻ പ്രദര്‍ശനത്തിനെത്തുമെന്നാണ് തന്റെ ഔദ്യോഗിക ഫേസ്ബുക് പേജിലൂടെ അദ്ദേഹം അറിയിച്ചിരിക്കുന്നത്. ചിത്രത്തിന്റെ ഫസ്റ്റ് ലുക്ക് പോസ്റ്ററും അദ്ദേഹം പങ്കു വെച്ചിട്ടുണ്ട്. നമിത പ്രമോദ്, ശ്രീലക്ഷ്‍മി എന്നിവരാണ് ചിത്രത്തിൽ പ്രധാന കഥാപാത്രങ്ങളായെത്തുന്നത്.

“സിനിമ തിയേറ്ററുകളും സിനിമ പ്രവർത്തനങ്ങളും നിശ്ചലമായിരുന്ന ഒരു കാലത്താണ് ‘മാധവി’ സംഭവിച്ചത്. ചിത്രത്തിന്റെ പോസ്റ്റർ പങ്കുവച്ചപ്പോൾ അതൊരു ഫീച്ചർ ഫിലിം ആണോ എന്ന് പലർക്കും സംശയം തോന്നിയിരുന്നു. അല്ല. അത് 37മിനിറ്റ് ദെെർഘ്യമുള്ള ഒരു ഹ്രസ്വചിത്രമാണ്. രഞ്‍ജിത്ത് കുറിച്ചു.

Top