ജയസൂര്യ-രഞ്ജിത് ശങ്കര്‍ ചിത്രം പ്രേതം 2 വിന്റെ ടീസര്‍ പുറത്തുവിട്ടു

കൊച്ചി: ജയസൂര്യ-രഞ്ജിത് ശങ്കര്‍ കൂട്ടുകെട്ടില്‍ ഒരുങ്ങുന്ന പ്രേതം 2 വിന്റെ ടീസര്‍ പുറത്തിറങ്ങി. ഡിസംബര്‍ 21ന് ചിത്രം തിയേറ്ററുകളിലെത്തും. 2016 ല്‍ പുറത്തിറങ്ങിയ ഹൊറര്‍ സിനിമ പ്രേതത്തിന്റെ രണ്ടാം ഭാഗമാണ് പ്രേതം 2. ഒന്നാം ഭാഗത്തില്‍ ജയസൂര്യ അവതരിപ്പിച്ച മെന്റലിസ്റ്റ് ജോണ്‍ ഡോണ്‍ ബോസ്‌കോ എന്ന കഥാപാത്രത്തെ കേന്ദ്രീകരിച്ചാണ് രണ്ടാമത്തെ ചിത്രം.

പ്രേതം 2വിന്റെ കഥ പറയുന്നത് വരിക്കാശ്ശേരി മനയെ ചുറ്റിപ്പറ്റിയാണ്. രാഘവന്‍, സാനിയ അയ്യപ്പന്‍, ഡെയിന്‍ ഡേവിസ്, സിദ്ധാര്‍ഥ് ശിവ, ദുര്‍ഗ കൃഷ്ണ എന്നിവരാണ് ചിത്രത്തിലെ പ്രധാനതാരങ്ങള്‍.

ഗോവിന്ദ് പത്മസൂര്യ, അജു വര്‍ഗീസ്, ഷറഫുദ്ധീന്‍, ഹരീഷ് പേരടി, ശ്രുതി രാമചന്ദ്രന്‍, ധര്‍മജന്‍ തുടങ്ങി വലിയ താരനിര തന്നെ അണിനിരന്ന പ്രേതം മികച്ച പ്രദര്‍ശന വിജയം നേടിയയിരുന്നു.

Top