കുഞ്ഞിലയുടെ ‘വികൃതി’ കൊണ്ട് മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത്

കോഴിക്കോട്: അന്താരാഷ്ട്ര വനിതാ ചലച്ചിത്ര മേളയില്‍ യുവ സംവിധായിക കുഞ്ഞില മാസ്സിലാമണിയുടെ സിനിമ ഒഴിവാക്കിയ വിവാദങ്ങള്‍ക്കെതിരെ ചലച്ചിത്ര അക്കാദമി ചെയര്‍മാന്‍ സംവിധായകന്‍ രഞ്ജിത്ത്. ഇത്തരം ചെറുകിട നാടകം കൊണ്ടൊന്നും മേളയുടെ മികവ് കുറയ്ക്കാനാവില്ലെന്ന് രഞ്ജിത്ത് തിരിച്ചടിച്ചു. കുഞ്ഞിലയുടെ പ്രവർത്തിയെ ‘വികൃതി’യെന്നാണ് രഞ്ജിത്ത് പരിഹസിച്ചത്. കുഞ്ഞില മാസ്സിലാമണിയുടെ അറസ്റ്റില്‍ ചലച്ചിത്ര അക്കാദമിക്ക് പങ്കില്ലെന്നും രഞ്ജിത്ത് വ്യക്തമാക്കി.

‘അസംഘടിതര്‍’ എന്ന തന്റെ സിനിമ ഒഴിവാക്കിയ ചലച്ചിത്ര അക്കാദമിയുടെ നടപടിക്കെതിരെ കുഞ്ഞില മാസിലാമണി പ്രതികരിച്ചിരുന്നു. ഒ.ടി.ടിയിൽ റിലീസ് ചെയ്യുന്ന ചിത്രങ്ങള്‍ രാജ്യാന്തര വനിതാ ചലച്ചിത്രോത്സവ വേദിയില്‍ പ്രദര്‍ശിപ്പിക്കാന്‍ കഴിയില്ലെന്നാണ് അക്കാദമിയുടെ വിശദീകരണം. അങ്ങനെയെങ്കില്‍ സുധ കൊങ്ങരയുടെ ‘സൂരരൈ പോട്ര്’ അടക്കമുള്ള ചിത്രങ്ങള്‍ പ്രദര്‍ശിപ്പിക്കുന്നത് എങ്ങനെയെന്നായിരുന്നു കുഞ്ഞിലയുടെ പ്രതികരണം.

Top